വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാസർകോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെയാണ് ചന്തേര പൊലിസ് കേസെടുത്തത്. വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയതിനെത്തുടർന്ന് അമിത അളവിൽ ഉറക്കഗുളിക കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വിവാഹവാഗ്ദാനം നൽകി ഗോകുൽ യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കിയിരുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിൽ മനംനൊന്ത യുവതി ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലിസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഗോകുലിനെതിരെ കേസെടുക്കുകയായിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
a youth named gokul, a resident of edayilakkad, was arrested by chandera police in kasaragod for sexually assaulting a woman after promising to marry her. the incident came to light after the woman attempted suicide by consuming an overdose of sleeping pills when the accused backed out of the marriage proposal. she was rushed to the hospital and is currently out of danger. following her statement, police charged gokul with rape and abetment of suicide. he has been remanded by the court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."