HOME
DETAILS

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

  
Web Desk
January 02, 2026 | 6:15 PM

New Mahe death Deceased identified police suspect murder after body found on shop porch

ന്യൂ മാഹി: കണ്ണൂർ ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം കട വരാന്തയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. എറണാകുളം മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസിൽ എൻ. പ്രകാശൻ (60) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മാഹി, അഴിയൂർ മേഖലകളിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു വരികയായിരുന്നു പ്രകാശൻ. വെള്ളിയാഴ്ച പുലർച്ചെയാണ് കട വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് കരിങ്കല്ല് കൊണ്ട് അടിയേറ്റതാണ് മരണകാരണമെന്നാണ് സൂചന. മൃതദേഹത്തിന് സമീപത്തുനിന്ന് രക്തം പുരണ്ട കരിങ്കല്ല് പൊലിസ് കണ്ടെടുത്തു. 

പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള പാെലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

 

The body of a man found on a shop veranda near the New Mahe check post has been identified as N. Prakashan, a native of Munambam, Pallippuram. Prakashan had been working in the fishing sector across the Mahe and Azhiyur areas. Police suspect it to be a case of murder, as he sustained severe head injuries. A blood-stained granite stone, believed to be the murder weapon, was recovered from the scene. Authorities are currently reviewing CCTV footage from the area to identify the culprit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  5 days ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  5 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  5 days ago
No Image

മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു

crime
  •  5 days ago
No Image

കാസർകോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം: വെട്ടേറ്റ ബന്ധുവും മരിച്ചു

Kerala
  •  5 days ago
No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  5 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  5 days ago
No Image

ശതാബ്ദി നിറവിൽ, നാളെ മുതല്‍ അഞ്ചുനാള്‍ കുണിയ

samastha-centenary
  •  5 days ago
No Image

മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files

International
  •  5 days ago
No Image

175 കോടിയുടെ അഴിമതി: ചൈനയിൽ മുൻ നിയമമന്ത്രിക്ക് ജീവപര്യന്തം; സിറ്റിങ് മന്ത്രിക്കെതിരെയും നടപടി

International
  •  5 days ago