കനത്ത മഴയും മണ്ണിടിച്ചിലും; നീലഗിരി മൗണ്ടൻ റെയിൽവേ സർവിസ് നിർത്തിവച്ചു
ഊട്ടി: കനത്ത മഴയെ തുടർന്ന് നീലഗിരി പർവത ട്രെയിൻ (എൻ.എം.ആർ) സർവിസ് നിർത്തിവച്ചു. ഹിൽഗ്രോവ് സ്‌റ്റേഷനു സമീപം അഡെർലിക്കു സമീപം മണ്ണിടിച്ചിലുണ്ടായതാണ് കാരണം. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ നീലഗിരിയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ രാവിലെ മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കുള്ള പർവത ട്രെയിനാണ് പകുതി വഴിക്കുവച്ച് യാത്ര റദ്ദാക്കി മേട്ടുപ്പാളയത്തിലേക്ക് തന്നെ തിരിച്ചത്. സഞ്ചാരികളെ നിരാശരാക്കിയാണ് ട്രെയിൻ സർവിസ് റദ്ദാക്കപ്പെട്ടത്.
ഊട്ടിയിലെ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് നീലഗിരി പർവത ട്രെയിൻ സർവിസ്. നീലഗിരി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സമാന മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെക്കൻ ജില്ലകളിലെ അന്തരീക്ഷച്ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം. ട്രാക്കിലേക്ക് വീണ മണ്ണും കല്ലുകളും മരങ്ങളും മാറ്റി സർവിസ് പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
the nilgiri mountain railway (nmr) service has been suspended due to heavy rains. the reason for this is a landslide near adderley near hillgrove station. heavy rains were reported in the nilgiri region throughout the night yesterday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."