HOME
DETAILS

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

  
January 03, 2026 | 5:15 AM

dalit teen abducted and beaten over instagram dispute in uttar pradesh

ലഖ്നൗ: ഇൻസ്റ്റഗ്രാം തർക്കത്തിന് പിന്നാലെ 16 കാരനായ ദലിത് ബാലനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. ഡിസംബർ 31-ന് രാത്രി ഉത്തർപ്രദേശിൽ കാൻ്റ് പൊലിസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

വീടിന് സമീപം നടക്കാനിറങ്ങിയ കുട്ടിയെ മുകുൾ യാദവ്, സുഭാഷ് യാദവ്, സുൽത്താൻ, ആയുഷ്, ബസു എന്നിവർ ചേർന്ന് ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി. പിന്നീട് കുട്ടിയെ, ചനേഹ്ത റോഡിലെ വിജനമായ സ്ഥലത്തെത്തിച്ച് തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിച്ചുമാറ്റി ക്രൂരമായി മർദിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പ്രതികളിലൊരാളായ മുകുൾ യാദവുമായി കുട്ടി ചെറിയൊരു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായി, ജനുവരി 15-നകം കുട്ടിയെ വകവരുത്തുമെന്ന് മുകുൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പൊലിസ് കേസെടുത്തു. പ്രതികളിൽ ഒരാളായ സുൽത്താൻ നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് സിറ്റി എസ്പി മനുഷ് പരീഖ് അറിയിച്ചു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 

A 16-year-old Dalit boy was abducted and brutally beaten by a group of individuals over an Instagram dispute in Uttar Pradesh's Kant police station area on December 31. The incident came to light after a video of the assault surfaced on social media, sparking widespread outrage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  5 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  5 days ago
No Image

ശതാബ്ദി നിറവിൽ, നാളെ മുതല്‍ അഞ്ചുനാള്‍ കുണിയ

samastha-centenary
  •  5 days ago
No Image

മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files

International
  •  5 days ago
No Image

175 കോടിയുടെ അഴിമതി: ചൈനയിൽ മുൻ നിയമമന്ത്രിക്ക് ജീവപര്യന്തം; സിറ്റിങ് മന്ത്രിക്കെതിരെയും നടപടി

International
  •  5 days ago
No Image

ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും

samastha-centenary
  •  5 days ago
No Image

കേന്ദ്ര ബജറ്റ്: സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ മൂല്യപരിധി എടുത്തുകളഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍

uae
  •  5 days ago
No Image

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' കളക്ഷന്‍ വിപണിയിലിറക്കി

uae
  •  5 days ago
No Image

ചിന്ദ്വാര കൂട്ടക്കൊല: 'പേഡ'യിൽ കലർത്തിയത് മാരകമായ ആഴ്സെനിക്; ഭർതൃവീട്ടുകാർ പിടിയിൽ

National
  •  5 days ago
No Image

സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത

National
  •  5 days ago