ഹൈദരലി തങ്ങളുടെ കബർ സന്ദർശിച്ച് പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി; കെ.എസ് ഹംസ പത്രിക സമർപ്പിച്ചു
പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മുൻ മുസ്‌ലിം ലീഗ് നേതാവുമായ കെ.എസ് ഹംസ ഇന്ന് പത്രിക സമർപ്പിച്ചു. വരണാധികാരിയായ മലപ്പുറം കളക്ടർക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറിടത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് പത്രിക നൽകാനായി അദ്ദേഹം മലപ്പുറത്ത് എത്തിയത്.
അതേസമയം, ഹൈദരലി തങ്ങളുടെ ഖബർ സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും തങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും കെ.എസ് ഹംസ പ്രതികരിച്ചു. തങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പൊന്നാനി മണ്ഡലത്തിൽ എം.പി അബുദുസ്സമദ് സമദാനി എം.പിയാണ് യു.ഡി.എഫ് സ്ഥാനാർഥി. അദ്ദേഹവും ഇന്ന് തന്നെ പത്രിക സമർപ്പിക്കും. പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ഇന്നലെ പാണക്കാട് എത്തിയിരുന്നു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് കെട്ടിവെക്കാനുള്ള തുകയും പത്രികയും സ്ഥാനാർഥിക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."