11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ
ബിഗ് ബാഷ് ലീഗിൽ മിന്നൽ സെഞ്ച്വറിയടിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഡേവിഡ് വാർണർ. സിഡ്‌നി തണ്ടർ താരമായ വാർണർ ഹൊബർട്ട് ഹറിക്കൻസിനെതിരെയാണ് സെഞ്ച്വറി നേടി തിളങ്ങിയത്. മത്സരത്തിൽ 65 പന്തിൽ പുറത്താവാതെ 130 റൺസാണ് വാർണർ അടിച്ചെടുത്തത്.
11 ഫോറുകളും ഒമ്പത് സിക്സുകളും അടങ്ങുന്നതായിരുന്നു വാർണറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ബിഗ് ബാഷ് ലീഗിലെ വർണറിന്റെ രണ്ടാം സെഞ്ച്വറി ആണിത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് വാർണർ ഈ ടൂർണമെന്റിൽ സെഞ്ച്വറി നേടുന്നത്.
2024 ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം വാർണർ അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മിന്നും പ്രകടനത്തോടെ ഇനിയും ക്രിക്കറ്റിൽ പലതും ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചിരിക്കുകയാണ് വാർണർ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി വാർണറിന്റെ സെഞ്ച്വറി കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് അടിച്ചെടുത്തത്. നിക്ക് മാഡിൻസൺ 26 പന്തിൽ 30 റൺസ് നേടി ടീമിന് മികച്ച ടോട്ടൽ നൽകുന്നതിൽ നിർണായകമായി.
Australian legend David Warner scored a lightning century in the Big Bash League. Sydney Thunder star Warner scored a century against Hobart Hurricanes. Warner scored an unbeaten 130 runs in 65 balls in the match. Warner's fiery innings consisted of 11 fours and nine sixes. This is Warner's second century in the Big Bash League.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."