HOME
DETAILS

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

  
January 03, 2026 | 11:14 AM

Kerala registered a stunning win over Jharkhand in the Vijay Hazare Trophy

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ മിന്നും വിജയം. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് വീശിയ ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സഞ്ജു സാംസണിന്റെയും കരുത്തിലാണ് കേരളം വിജയിച്ചു കയറിയത്. രോഹൻ 78 പന്തിൽ 124 റൺസ് നേടിയാണ് ടീമിന്റെ ടോപ് സ്‌കോറർ ആയത്. എട്ട് ഫോറുകളും 11 സിക്സുകളും അടങ്ങുന്നതായിരുന്നു കേരള ക്യാപ്റ്റന്റെ ഇന്നിംഗ്സ്. സഞ്ജു 95 പന്തിൽ നിന്നും ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 101 റൺസും നേടി വിജയത്തിൽ നിർണായകമായി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് കുമാർ കുശാഗ്രയുടെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. 137 പന്തിൽ പുറത്താവാതെ 143 റൺസ് നേടിയാണ് താരം തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. അനുകുൽ റോയ് അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. നാല് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 72 റൺസാണ് താരം നേടിയത്. 

Kerala registered a stunning eight-wicket win over Jharkhand in the Vijay Hazare Trophy. Kerala won on the strength of captain Rohan Kunnummal, who scored centuries, and Sanju Samson. Rohan was the team's top scorer with 124 runs off 78 balls. Sanju was instrumental in the victory by scoring 101 runs off 95 balls, including nine fours and three sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ! നായയുടെ വായ കൈകൊണ്ട് വലിച്ച് കീറി രക്ഷപ്പെട്ട് പൗലോസ്; ലോറി ഡ്രൈവർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

മരുഭൂമിയിലൂടെ ഒരു രാജകീയ യാത്ര; കുതിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ, ആ പതിനൊന്ന് സ്റ്റേഷനുകൾ ഈ ന​ഗരങ്ങളിൽ

uae
  •  a day ago
No Image

വലിയങ്ങാടി ചെമ്പുകമ്പി മോഷണം: കൂട്ടുപ്രതിയും പൊലിസ് വലയിൽ; പിടിയിലായത് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ

Kerala
  •  a day ago
No Image

യുഎഇയിൽ പൊതു അവധിക്ക് മുന്നോടിയായുള്ള 'കൂട്ട അവധി'ക്ക് തടയിടും; നിയമം ലംഘിച്ചാൽ കർശന നടപടി

uae
  •  a day ago
No Image

ശുചിത്വ വീഴ്ചകള്‍ക്കെതിരെ നടപടി ശക്തം; ദക്ഷിണ ശര്‍ഖിയയില്‍ 80 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

oman
  •  a day ago
No Image

സ്കൂൾ ബസിടിച്ച് കുരുന്നുകൾക്ക് ദാരുണാന്ത്യം; അപകടം അച്ഛനൊപ്പം പാൽ വാങ്ങാൻ പോകുമ്പോൾ

National
  •  a day ago
No Image

റമദാനിലെ വിലക്കയറ്റം തടയാൻ യുഎഇ: ഒമ്പത് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് കർശന നിയന്ത്രണം; നിയമലംഘകർക്ക് കടുത്ത പിഴ

uae
  •  a day ago
No Image

ജെഫ്രി എപ്‌സ്റ്റീനെ കണ്ടിട്ടുണ്ട്'; എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി

Kerala
  •  a day ago
No Image

ഒമാനില്‍ 12 രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ നിയമനപത്രങ്ങള്‍ സ്വീകരിച്ച് സുല്‍ത്താന്‍ ഹൈതം

oman
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് നിർണ്ണായകം; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ

Kerala
  •  a day ago