കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം
ദുബൈ: രാജ്യത്ത് ഇന്ന് പുലർച്ചെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദുബൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ദൃശ്യപരത കുറഞ്ഞതിനെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിയ 21 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എയർപോർട്ട് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) ഇറങ്ങേണ്ടിയിരുന്ന 21 വിമാനങ്ങളും ദുബൈ വേൾഡ് സെൻട്രലിലെ (DWC) രണ്ട് വിമാനങ്ങളുമാണ് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച പുലർച്ചെ മുതൽ രാവിലെ 10 മണി വരെ നീണ്ടുനിന്ന പ്രതികൂല കാലാവസ്ഥയാണ് സർവീസുകളെ ബാധിച്ചത്. ദൃശ്യപരത തീരെ കുറഞ്ഞതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് മാറ്റിയത്.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയും സമാനമായ രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.
യാത്രാത്തിരക്കുള്ള സമയമായതിനാൽ വിമാനത്താവളങ്ങളിലെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ എത്തണമെന്ന് എമിറേറ്റ്‌സ് അടക്കമുള്ള വിമാനക്കമ്പനികൾ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.
നിലവിൽ ദൃശ്യപരത മെച്ചപ്പെട്ടതോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. തടസ്സം നേരിട്ട യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ എയർലൈനുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
dense fog conditions across dubai led to the diversion of 23 flights, disrupting airport operations and schedules. authorities issued safety advisories urging motorists and travelers to exercise caution as visibility dropped, impacting air travel, road traffic, and overall commuter safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."