HOME
DETAILS

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

  
January 03, 2026 | 12:30 PM

Ruturaj Gaikwad break virat kohli record in List A cricket

ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റിതുരാജ് ഗെയ്ക്വാദ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും മികച്ച ആവറേജുള്ള ഇന്ത്യൻ താരമായാണ് ഗെയ്ക്വാദ് റെക്കോർഡിട്ടത്. വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയുടെ താരമായ ഗെയ്ക്വാദ് മുംബൈക്കെതിരെ നേടിയ അർദ്ധ സെഞ്ച്വറിക്ക് പിന്നാലെയാണ് ഗെയ്ക്വാദിനെ തേടി ഈ നേട്ടമെത്തിയത്.

മത്സരത്തിൽ 52 പന്തിൽ 66 റൺസ് നേടിയാണ് ചെന്നൈ നായകൻ തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 57.69 ആവറേജിലാണ് താരം ലിസ്റ്റ് എ ക്രിക്കറ്റിൽ ബാറ്റ് വീശിയിട്ടുള്ളത്. 57.67 ആവറേജുള്ള വിരാട് കോഹ്‌ലിയെ മറികടന്നാണ് ഗെയ്ക്വാദിന്റെ കുതിപ്പ്. 

ഇന്ത്യക്കായി ഏകദിനത്തിലും മിന്നും പ്രകടനമാണ് ഗെയ്ക്വാദ് അടുത്തിടെ നടത്തിയത്.  സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടി ഗെയ്ക്വാദ് മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിൽ 83 പന്തിൽ 108 റൺസാണ് ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

ഏകദിനത്തിലെ ഗെയ്ക്വാദിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. സെഞ്ച്വറി നേടിയതോടെ ഇന്ത്യക്കായി ഏകദിനത്തിലും ടി-20യിലും സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ കാലെടുത്തുവെച്ചത്. ഈ രണ്ട് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ് ഗെയ്ക്വാദ്. സുരേഷ് റെയ്ന, രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ എന്നിവരാണ് രണ്ട് ഫോർമാറ്റിലും സെഞ്ച്വറി നേടിയത്. 

അതേസമയം മുംബൈക്കെതിരായ മത്സരത്തിൽ മഹാരാഷ്ട്ര 128 റൺസിന്റെ കൂറ്റൻ വിജയമാണ് മുംബൈക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തിൽ 366 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 42 ഓവറിൽ 238 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. 

Chennai Super Kings captain Ruturaj Gaikwad has created history in List A cricket. Gaikwad has set a record for the highest average in List A cricket. This achievement came after Maharashtra's Gaikwad scored a half-century against Mumbai in the Vijay Hazare Trophy. The Chennai captain shone in the match by scoring 66 runs off 52 balls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  6 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  6 days ago