ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ രാജു, വീരു കശ്യപ് എന്നിവരെ പൊലിസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ഇന്നലെയാണ് രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്.
വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതികൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി കുട്ടിയെ ടെറസിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. കെട്ടിടത്തിന് പിന്നിലെ വയലിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ, ഇവർ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതായി പൊലിസിന് രഹസ്യവിവരം ലഭിച്ചു. സിക്കന്ദരാബാദ് പൊലിസ് പ്രദേശം വളഞ്ഞതോടെ പ്രതികൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് പൊലിസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പ്രതികൾക്കും വെടിയേറ്റത്. രാജു, വീരു കശ്യപ് എന്നിവരുടെ കാലിനാണ് വെടിയേറ്റത്. പരുക്കേറ്റ ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും, പോക്‌സോ (POCSO) നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും ഉന്നത പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
In a horrifying incident in Bulandshahr, Uttar Pradesh, a six-year-old girl was brutally raped and murdered by being thrown off a terrace on January 2. Following a complaint by the victim's father, the police formed special teams and tracked the suspects, Raju and Veeru Kashyap, to an under-construction building. During the face-off, the accused opened fire on the police, who retaliated in self-defense. Both suspects sustained gunshot wounds to their legs and were taken into custody. They have reportedly confessed to the crime, and charges have been filed under the Bharatiya Nyaya Sanhita (BNS) and the POCSO Act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."