ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ തീരുമാനത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ് രാജ് സിങ്. ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിലെ കരണമെന്താണെന്നാണ് യോഗ് രാജ് സിങ് ചോദിച്ചത്.
100 മത്സരങ്ങളിൽ അവസരം ലഭിച്ചിട്ടും 10 മത്സരങ്ങളിൽ പോലും തിളങ്ങാൻ കഴിയാത്ത താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടായിട്ടുണ്ടെന്നും യോഗ് രാജ് സിങ് പറഞ്ഞു. രവീഷ് ബിഷ്ടിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംസാരിക്കുകയായിരുന്നു യോഗ് രാജ് സിങ്.
''ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനാണ്. അവനെ ഒഴിവാക്കിയതിന് പിന്നിലുള്ള കാരണം എന്താണ്? 4-5 ഇന്നിങ്‌സുകളിൽ അവൻ പരാജയപ്പെട്ടുവെന്നത് കൊണ്ട് മാത്രമാണോ? 100 അവസരം ലഭിച്ചിട്ടും 10 മത്സരങ്ങളിൽ പോലും പ്രകടനം നടത്താൻ സാധിക്കാത്ത നിരവധി താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടായിട്ടുണ്ട്'' യോഗ് രാജ് സിങ് പറഞ്ഞു.
സമീപകാലങ്ങളിൽ ഇന്ത്യക്കായി ടി-20യിൽ നിറംമങ്ങിയ പ്രകടനമാണ് ഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനത്തെ 15 മത്സരങ്ങളിൽ നിന്നും 266 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. സൗത്ത് ആഫ്രിക്കക്കെതിരായ നാലാം ടി-20യിൽ പരുക്ക് മൂലം ഗിൽ കളിച്ചിരുന്നില്ല. ഈ പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ തിളങ്ങാനും ഗില്ലിന് സാധിച്ചിരുന്നില്ല.
സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ടീമിൽ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി മിന്നും പ്രകടനമാണ് ഇഷാൻ നടത്തിയത്. ഈ പ്രകടനമാണ് താരത്തെ വീണ്ടും ടീമിൽ എത്തിച്ചത്. സയ്യിദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കിയതും ജാർഖണ്ഡ് തന്നെയാണ്.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Former Indian player and Yuvraj Singh's father Yograj Singh has reacted to the decision to exclude Shubman Gill from the Indian team for the 2026 T20 World Cup. Yograj Singh asked what was the reason behind Gill's exclusion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."