കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ
ബിഗ് ബാഷ് ലീഗിൽ സിഡ്‌നി തണ്ടറിന് വേണ്ടി സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ഡേവിഡ് വാർണർ നടത്തിയത്. ഹൊബർട്ട് ഹറിക്കൻസിനെതിരെയാണ് താരം സെഞ്ച്വറി നേടി തിളങ്ങിയത്. മത്സരത്തിൽ 65 പന്തിൽ പുറത്താവാതെ 130 റൺസാണ് വാർണർ അടിച്ചെടുത്തത്. 11 ഫോറുകളും ഒമ്പത് സിക്സുകളും അടങ്ങുന്നതായിരുന്നു വാർണറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.
ബിഗ് ബാഷ് ലീഗിലെ വർണറിന്റെ രണ്ടാം സെഞ്ച്വറി ആണിത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് വാർണർ ബിബിഎല്ലിൽ സെഞ്ച്വറി നേടുന്നത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് വാർണർ ടി-20യിൽ സെഞ്ച്വറി നേടുന്നത്. കുട്ടിക്രിക്കറ്റിലെ ഓസ്‌ട്രേലിയൻ താരത്തിന്റെ ഒമ്പതാം സെഞ്ച്വറി ആയിരുന്നു ഇത്.
ടി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് വാർണർ. വിരാട് കോഹ്‌ലി, റിലേ റൂസോ എന്നിവർക്കൊപ്പമാണ് നിലവിൽ വാർണർ. ഇരുവരും ഒമ്പത് സെഞ്ച്വറികൾ വീതം ടി-20യിൽ നേടിയിട്ടുണ്ട്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് പാകിസ്താൻ താരം ബാബർ അസം ആണ്. ബാബർ 11 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. 21 സെഞ്ച്വറികൾ നേടിയ വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ആണ് ടി-20യിൽ ഏറ്റവും കൂടുതൽ തവണ 100 റൺസ് നേടിയിട്ടുള്ളത്.
അതേസമയം മത്സരത്തിൽ സിഡ്‌നി പരാജയപ്പെട്ടു. ആറ് വിക്കറ്റുകൾക്കായിരുന്നു ഹറിക്കൻസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് അടിച്ചെടുത്തത്. ഹറിക്കൻസ് 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
Australian legend David Warner has put in a brilliant performance for Sydney Thunder in the Big Bash League by scoring a century. The player scored a century against Hobart Hurricanes. Warner is at the third position in the list of players who have scored the most centuries in T-20. Warner is currently with Virat Kohli and Riley Russo. Both have scored nine centuries each in T-20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."