HOME
DETAILS

വെനസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് റഷ്യയും ബ്രസീലും; ബ്രസീൽ അതിർത്തികൾ അടച്ചു

  
Web Desk
January 03, 2026 | 2:41 PM

us violates venezuelas sovereignty russia and brazil condemn the attack brazil borders closed

കാരക്കാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ പരമാധികാരത്തിന് മേൽ കടന്നുകയറി അമേരിക്കയുടെ വൻ സൈനികാക്രമണം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നി സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി രാജ്യം കടത്തിയതായി റിപ്പോർട്ടുകളും പുറത്തുവന്നു. വെനസ്വേലയുടെ എണ്ണ സമ്പത്തും പ്രകൃതിവിഭവങ്ങളും ലക്ഷ്യമിട്ടുള്ള ഈ നഗ്നമായ അധിനിവേശത്തെ റഷ്യയും ബ്രസീലും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ഭാഷയിൽ അപലപിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വെനസ്വേലയെ നടുക്കിയ സ്ഫോടന പരമ്പരകൾ ആരംഭിച്ചത്. തലസ്ഥാനമായ കാരക്കാസിന് പുറമെ മിറാൻഡ, അരഗ്വ, ലാ ഗ്വൈറ എന്നീ മേഖലകളിൽ യുഎസ് യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഹിഗ്വെറോട്ട് വിമാനത്താവളത്തിലുണ്ടായ വൻ സ്ഫോടനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഡുറോ എവിടെ? ആശങ്കയോടെ ലോകം

പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നിയെയും പിടികൂടിയതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും അവർ എവിടെയാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. തന്റെ രാജ്യത്തിന്റെ ഭരണാധികാരികളുടെ ജീവന്റെ കാര്യത്തിൽ വെനസ്വേലൻ സർക്കാർ ആശങ്ക രേഖപ്പെടുത്തി.

"പ്രസിഡന്റും പ്രഥമ വനിതയും എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. അവർ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് (Proof of life) അമേരിക്ക നൽകണം," എന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു.

അമേരിക്ക ലക്ഷ്യമിടുന്നത് എണ്ണസമ്പത്ത്

വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും അവിടുത്തെ എണ്ണ വിഭവങ്ങൾ കൊള്ളയടിക്കാനുമാണ് അമേരിക്ക ഈ സൈനിക നീക്കം നടത്തിയതെന്ന് വെനസ്വേലൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ നേരിട്ടുള്ള സൈനികാക്രമണത്തിലേക്ക് ട്രംപ് ഭരണകൂടം നീങ്ങിയിരിക്കുന്നത്.

ആഗോള പ്രതിഷേധം

അമേരിക്കയുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്: പുറത്തുനിന്നുള്ള വിനാശകരമായ ഇടപെടലുകൾ ഇല്ലാതെ സ്വന്തം വിധി നിർണ്ണയിക്കാനുള്ള വെനസ്വേലയുടെ അവകാശത്തെ റഷ്യ പിന്തുണച്ചു. യുഎസ് നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതൊരു "അസ്വീകാര്യമായ അതിർത്തി ലംഘനമാണെന്ന്" ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ പ്രതികരിച്ചു. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി നിലനിർത്താനുള്ള ശ്രമങ്ങൾക്ക് ഇതൊരു ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തെത്തുടർന്ന് വെനസ്വേല ബ്രസീലുമായുള്ള അതിർത്തികൾ അടച്ചു. നിക്കോളാസ് മഡുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ അധിനിവേശ നീക്കങ്ങളെ പ്രതിരോധിക്കാൻ ജനതയോടും സൈന്യത്തോടും അദ്ദേഹം ആഹ്വാനം ചെയ്തു.

 

 

The United States has launched a major military offensive against Venezuela, sparking global outrage. Reports indicate that US forces have captured President Nicolás Maduro and First Lady Cilia Flores, though their current whereabouts remain unknown. The attack began with early-morning airstrikes on the capital, Caracas, and strategic regions like Miranda and Aragua, targeting military infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  a day ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  a day ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  a day ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  a day ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  a day ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  a day ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  a day ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  a day ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  a day ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  a day ago