യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം
ദുബൈ: ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇന്ന് രാത്രി അപൂർവ വിരുന്നൊരുങ്ങുന്നു. 2026-ലെ ആദ്യ പൂർണ്ണചന്ദ്രനായ 'വുൾഫ് സൂപ്പർമൂണും' ഒപ്പം 'ക്വാഡ്രാന്റിഡ്സ്' (Quadrantids) ഉൽക്കാവർഷവുമാണ് ഇന്ന് യുഎഇ ആകാശത്ത് ദൃശ്യമാകുക. ഈ അപൂർവ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ദുബൈ അൽ ഖുദ്ര മരുഭൂമിയിൽ പ്രത്യേക നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വർഷത്തിലെ ആദ്യ പൂർണ്ണചന്ദ്രനെയാണ് 'വുൾഫ് മൂൺ' എന്ന് വിളിക്കുന്നത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ എത്തുന്നതിനാൽ ഇന്ന് ചന്ദ്രൻ സാധാരണയേക്കാൾ വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. ഉദിച്ചുയരുമ്പോൾ ചന്ദ്രന് അതിശയിപ്പിക്കുന്ന സ്വർണ്ണനിറമായിരിക്കും.
ഏറ്റവും തീവ്രമായ വാർഷിക ഉൽക്കാവർഷങ്ങളിൽ ഒന്നാണിത്. ചന്ദ്രന്റെ കടുത്ത പ്രകാശത്തിനിടയിലും കാണാൻ കഴിയുന്ന തിളക്കമുള്ള അഗ്നിഗോളങ്ങളാണ് ഇതിന്റെ പ്രത്യേകത. 2003 EH1 എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ഉൽക്കകളായി കത്തിയെരിയുന്നത്. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരിക്കും ഇത് അതിന്റെ പൂർണ്ണരൂപത്തിൽ ദൃശ്യമാകുക.
ദുബൈ ആസ്ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അൽ ഖുദ്ര മരുഭൂമിയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി 11 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് പരിപാടി. ഹൈ-പവർ ടെലിസ്‌കോപ്പിലൂടെ ചന്ദ്രനെയും വ്യാഴത്തെയും നിരീക്ഷിക്കാം. നക്ഷത്രസമൂഹങ്ങളെക്കുറിച്ചുള്ള കഥകൾ പങ്കുവെക്കുന്ന സ്കൈ മാപ്പിംഗ് സെഷനും ഉണ്ടാകും.
ടെലിസ്‌കോപ്പിലൂടെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ചന്ദ്രന്റെയും വ്യാഴത്തിന്റെയും ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ പകർത്താൻ വിദഗ്ധരുടെ സഹായം ലഭിക്കും. മുതിർന്നവർക്ക് 200 ദിർഹവും കുട്ടികൾക്ക് 175 ദിർഹവുമാണ് പ്രവേശന നിരക്ക്.
ആൽത്തുരായ ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നഗരപ്രകാശങ്ങളിൽ നിന്ന് മാറി മരുഭൂമിയിൽ നിൽക്കുന്നവർക്ക് ഈ ദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും.
skywatchers in the uae can witness a rare astronomical spectacle today, with the “wolf supermoon” appearing simultaneously alongside an active meteor shower. enthusiasts are encouraged to observe from clear, open areas for the best views.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."