ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം
വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ മിന്നും വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സഞ്ജു സാംസണിന്റെയും കരുത്തിലാണ് കേരളം വിജയിച്ചു കയറിയത്. സഞ്ജു 95 പന്തിൽ നിന്നും ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 101 റൺസും നേടിയാണ് വിജയത്തിൽ നിർണായകമായത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ സഞ്ജുവിന്റെ നാലാം സെഞ്ച്വറി ആയിരുന്നു ഇത്. ഈ മത്സരത്തിൽ ലിസ്റ്റ് എ ക്രിക്കറ്റിലെ പുതിയൊരു നാഴികക്കല്ലും സഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ 300 ഫോറുകൾ പൂർത്തിയാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്. ഇതുവരെ 129 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നും 3588 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. നാല് തവണ സെഞ്ച്വറി കടന്നപ്പോൾ 19 അർദ്ധ സെഞ്ച്വറികളും സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നു.
മത്സരത്തിൽ സഞ്ജുവിന് പുറമെ രോഹൻ 78 പന്തിൽ 124 റൺസ് നേടിയാണ് ടീമിന്റെ ടോപ് സ്‌കോറർ ആയത്. എട്ട് ഫോറുകളും 11 സിക്സുകളും അടങ്ങുന്നതായിരുന്നു കേരള ക്യാപ്റ്റന്റെ ഇന്നിംഗ്സ്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് കുമാർ കുശാഗ്രയുടെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. 137 പന്തിൽ പുറത്താവാതെ 143 റൺസ് നേടിയാണ് താരം തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. അനുകുൽ റോയ് അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. നാല് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 72 റൺസാണ് താരം നേടിയത്.
Kerala registered a stunning eight-wicket win over Jharkhand in the Vijay Hazare Trophy. Batting first, Jharkhand scored 311 runs for the loss of seven wickets in 50 overs. In reply, Kerala chased down the target for the loss of two wickets. Kerala won on the strength of captain Rohan Kunnummal, who scored centuries, and Sanju Samson. Sanju scored 101 runs off 95 balls, including nine fours and three sixes, which was crucial in the victory.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."