HOME
DETAILS

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

  
Web Desk
January 03, 2026 | 5:43 PM

venezuela now under us rule says donald trump white house releases photo of blindfolded maduro

വാഷിംഗ്ടൺ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ പരമാധികാരത്തിന് മേൽ കടന്നുകയറ്റം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടി. രാജ്യത്ത് ജനാധിപത്യപരമായ അധികാര കൈമാറ്റം നടക്കുന്നത് വരെ വെനസ്വേല അമേരിക്കയുടെ ഭരണത്തിന് കീഴിലായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കസ്റ്റഡിയിലുള്ള മഡൂറോയുടെ ചിത്രവും വൈറ്റ് ഹൗസ് പുറത്തുവിട്ടു.

അതീവ രഹസ്യമായി നടത്തിയ 'ഓപ്പറേഷൻ വെനസ്വേല'യിലൂടെയാണ് യുഎസ് പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സ് മഡൂറോയെ പിടികൂടിയത്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അതിരാവിലെ നടത്തിയ മിന്നൽ ആക്രമണത്തിനൊടുവിലായിരുന്നു നടപടി.

നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും നിലവിൽ യുഎസ് നാവികസേനയുടെ കപ്പലിലാണുള്ളത്. കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. മഡൂറോയെ ഉടൻ ന്യൂയോർക്കിലെത്തിക്കുമെന്നും അവിടെ വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു.

ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. മഡൂറോയെ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താൻ കണ്ടിരുന്നതായി അദ്ദേഹം പറഞ്ഞു. 

എണ്ണപ്പാടങ്ങളിൽ ഇനി യുഎസ് കമ്പനിക

വെനസ്വേലയിലെ എണ്ണ സമ്പത്തിൽ അമേരിക്കൻ കമ്പനികൾക്ക് ഇനി അവകാശമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികൾ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ഇത് തങ്ങളുടെ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മഡൂറോയെ തടവിലാക്കിയ നടപടിക്കെതിരെ റഷ്യ ശക്തമായി രംഗത്തെത്തി. മഡൂറോയെയും ഭാര്യയെയും ഉടൻ മോചിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. നിലവിൽ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാരക്കാസ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ അമേരിക്കൻ വ്യോമാക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ.

 

 

in a dramatic escalation, us president donald trump announced that elite delta force commandos captured venezuelan president nicolas maduro and his wife, cilia flores, during a pre-dawn operation in caracas. following heavy airstrikes on military targets, maduro was taken into custody and is being transported aboard the uss iwo jima to new york to face narco-terrorism charges. trump declared that the united states will "run the country" until a transition is established, sparking global outcry and strong protests from russia and cuba over the violation of venezuelan sovereignty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  4 days ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  4 days ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  4 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  4 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  4 days ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  4 days ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  4 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  4 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  4 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  4 days ago