തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിംഗ് ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ നിരവധി ബൈക്കുകൾ കത്തിനശിച്ചു. പാർക്കിങ് ഏരിയയിലുണ്ടായിരുന്ന മരങ്ങളിലേക്കും തീ പടർന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. ഏകദേശം അറുനൂറോളം ബൈക്കുകൾ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. നിരവധി വാഹനങ്ങൾ ഇതിനോടകം തന്നെ കത്തിയമർന്നിട്ടുണ്ട്.
A massive fire engulfed the bike parking area at Thrissur Railway Station, destroying several vehicles and spreading to nearby trees, causing concern among onlookers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."