HOME
DETAILS

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

  
Web Desk
January 04, 2026 | 1:58 AM

kerala begins hearing process for special intensive revision of voter list

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഹിയറിങ് നടപടികള്‍ ആരംഭിക്കുന്നു. ഈ മാസം ഏഴ് മുതല്‍ ഹിയറിങ് തുടങ്ങും. 2002ലെ അവസാന എസ്.ഐ.ആര്‍ വോട്ടര്‍ പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിയാത്ത കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 19,32,688 പേരാണുള്ളത്. ഇതില്‍ 17,71,137 പേര്‍ക്കുള്ള ഹിയറിങ് നോട്ടിസ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജനറേറ്റ് ചെയ്തുകഴിഞ്ഞു. ഇതില്‍ തന്നെ 18,915 പേര്‍ക്ക് ഹിയറിങ് നോട്ടിസ് ബി.എല്‍.ഒമാര്‍ കൈമാറി. 

ഹിയറിങ് തീയതിക്ക് ഏഴ് ദിവസം മുമ്പാണ് നോട്ടിസ് നല്‍കുന്നത്. നിലവില്‍ നോട്ടിസ് ജനറേറ്റ് ചെയ്യപ്പെട്ടവരില്‍ 5,12,476 പേര്‍ ബി.എല്‍.ഒമാര്‍ വഴി രേഖകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നോട്ടിസ് നല്‍കി ഹിയറിങ് നടത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് ഇലക്ടറല്‍ രജിസ്ട്രര്‍ ഓഫിസര്‍മാര്‍ (ഇ.ആര്‍.ഒ) ആണ്. ഈ രേഖകള്‍ നിലവില്‍ പരിശോധനാ ഘട്ടത്തിലാണ്. 

ഏറ്റവും കൂടുതല്‍ നോട്ടിസ് ജനറേറ്റ് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 17,71,137 എണ്ണം. ഇതില്‍ 314 പേര്‍ക്ക് മാത്രമെ നോട്ടിസ് നല്‍കിയിട്ടുള്ളൂ. കാസർകോട് ജില്ലയില്‍ നോണ്‍ മാപ്പിങ് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും നോട്ടിസ് ജനറേറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 607 പേര്‍ക്ക് നോട്ടിസ് കൈമാറുകയും ചെയ്തു. എന്നാല്‍, 1,330 പേര്‍ നിലവില്‍ ബി.എല്‍.ഒമാര്‍ മുഖേന രേഖകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇനി 410 പേര്‍ക്ക് കൂടി മാത്രമെ നോട്ടിസ് ജനറേറ്റ് ചെയ്യാനുള്ളൂ. 

The Election Commission of India has initiated the hearing process for the Special Intensive Revision (SIR) of voter lists in Kerala, aiming to update and purify the electoral rolls. The process will involve reviewing 19,32,688 names that couldn't be mapped with the 2002 SIR list.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം-റിപ്പോര്‍ട്ട്

National
  •  5 days ago
No Image

ബിനാലെയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശി പിടിയില്‍

Kerala
  •  5 days ago
No Image

അവൻ ഒരിക്കലും ഫുട്ബോളിൽ നിന്നും വിരമിക്കരുത്: റോബർട്ടോ കാർലോസ്

Football
  •  5 days ago
No Image

എപ്സ്റ്റീന്‍ ഫയലില്‍ ദലൈലാമയുടെ പേര്, പരാമര്‍ശിച്ചത് 150 ലേറെ തവണ; വാര്‍ത്ത നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്

International
  •  5 days ago
No Image

അവൻ ടി-20യിലെ ചാമ്പ്യൻ താരമാണ്: സൗരവ് ഗാംഗുലി

Cricket
  •  5 days ago
No Image

പൂജയ്‌ക്കെത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി 16 കാരിയ പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന്‍ ഒളിവില്‍

Kerala
  •  5 days ago
No Image

ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാം, പക്ഷെ മൂന്ന് ഡിമാന്റുകൾ അംഗീകരിക്കണം; ഐസിസിയോട് പാകിസ്ഥാൻ

Cricket
  •  5 days ago
No Image

മോദിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക്; സംഘത്തിനൊപ്പം ശ്രീലേഖയില്ല

Kerala
  •  5 days ago
No Image

' ഫ്‌ളൈ 91' കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന വിമാന സര്‍വിസ് ഇന്നു മുതല്‍

Kerala
  •  5 days ago
No Image

'ലോകകപ്പിൽ കളിക്കാൻ പറ്റിയില്ലെങ്കിൽ വിരമിക്കും' വമ്പൻ പ്രഖ്യാപനത്തിനൊരുങ്ങി നെയ്മർ

Football
  •  5 days ago