നിയമസഭാ തെരഞ്ഞെടുപ്പിന് കരുനീക്കാൻ കോൺഗ്രസ്; കെപിസിസി 'ലക്ഷ്യ 2026' ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം
വയനാട്: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെപിസിസി സംഘടിപ്പിക്കുന്ന ദ്വിദിന നേതൃസംഗമം 'ലക്ഷ്യ 2026' ഇന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ ആരംഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ് എന്നിവരടക്കം സംസ്ഥാനത്തെ പ്രമുഖരായ ഇരുന്നൂറോളം നേതാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കും. 2021-ലെ പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ സ്ഥാനാർഥികളെ മുൻകൂട്ടി നിശ്ചയിക്കാൻ ക്യാമ്പിൽ ധാരണയാകുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും 50% സീറ്റുകൾ നൽകി മികച്ച പോരാട്ടം കാഴ്ചവെക്കാനാണ് പാർട്ടി തീരുമാനം. സംസ്ഥാന സർക്കാരിനെതിരായ വരാനിരിക്കുന്ന സമരപരിപാടികളും തെരഞ്ഞെടുപ്പ് പ്രചാരണ രീതികളും ക്യാമ്പ് ചർച്ച ചെയ്യും. ബൂത്ത് തലം മുതൽ ബ്ലോക്ക് തലം വരെയുള്ള സംഘടനാ മാറ്റങ്ങൾക്കും ക്യാമ്പ് രൂപം നൽകും.
വെല്ലുവിളികളും ചർച്ചകളും
തദ്ദേശ തെരഞ്ഞെടുപ്പിൽ 80-ലധികം നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടാനായത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന പോരാട്ടം കടുപ്പമേറിയതാണെന്നാണ് സുനിൽ കനഗോലു ടീമിൻ്റെ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കെ. സുധാകരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റിനിർത്തി വിജയസാധ്യതയ്ക്ക് മാത്രം മുൻഗണന നൽകിയുള്ള സ്ഥാനാർത്ഥി നിർണയമാകും കോൺഗ്രസിന് മുന്നിലുള്ള പ്രധാന കടമ്പ.
the kerala congress has launched a two-day leadership camp titled 'lakshya 2026' in wayanad to strategize for the upcoming assembly elections. inaugurated by aicc general secretary k.c. venugopal, the meet involves nearly 200 top leaders, including the kpcc president and the leader of the opposition. the primary focus is on early candidate finalization, specifically aiming to reserve 50% of seats for youth and women, while also planning state-wide protests against the current government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."