അവധി ദിവസങ്ങളിലെ നിലം നികത്തലും മണലെടുപ്പും തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്
മലപ്പുറം: ജില്ലയില്‍ ഓണത്തിനോടനുബന്ധിച്ച തുടര്‍ച്ചയായിവരുന്ന അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍, മണലെടുപ്പ്, ഭൂമി കൈയേറ്റം, പുറംപോക്ക് കൈയേറ്റം തുടങ്ങിയവ ഉണ്ടകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഇവതടയുന്നതിന് ജില്ലാ തലത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനും വാഹനം ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഏഴു താലൂക്കുകളിലും ഇതിന്റെ ഭാഗമായി സ്‌ക്വഡുകള്‍ പ്രവര്‍ത്തിക്കും. പ്രകൃതി ദുരന്തങ്ങളും സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെടുത്താം. താലൂക്ക് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഏകോപിപ്പിക്കണം.
ജില്ലാ തലത്തില്‍ 10,16 തിയതികളില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രനാണ് (ഫോണ്‍-8547616005) സ്‌ക്വാഡിന്റെ ചുമതല. 11,12 തിയതികളില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.സി മോഹനും (8547616003), 13,14,15 തിയതികളില്‍ ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദും (8547616007) ചുമതല വഹിക്കും.
താലൂക്ക് തലത്തിലെ സ്‌ക്വാഡുകള്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍: പൊന്നാനി 0494 2666038, ഏറനാട് 0483 2766121 , നിലമ്പൂര്‍ 04931 221471, തിരൂര്‍ 0494 2422238, കൊണ്ടോട്ടി 0483 2713311, പെരിന്തല്‍മണ്ണ 04933 227230, തിരൂരങ്ങാടി 0494 24610558,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."