HOME
DETAILS

റെയിൽവേ ട്രാക്ക് ജോലികൾ: മധുര - തിരുവനന്തപുരം ഡിവിഷനുകളിൽ റൂട്ട് മാറ്റം; ഗുരുവായൂർ - ചെന്നൈ എക്‌സ്പ്രസ് കോട്ടയം വഴി സർവിസ് നടത്തും

  
January 04, 2026 | 3:37 AM

train services affected in madurai and thiruvananthapuram divisions due to maintenance work

തിരുവനന്തപുരം: റെയിൽവേ ട്രാക്ക് ജോലികൾ നടക്കുന്നതിനാൽ മധുര - തിരുവനന്തപുരം ഡിവിഷനുകളിൽ ചില ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി.

ഗുരുവായൂർ - ചെന്നൈ എക്‌സ്പ്രസ് (16128) ജനുവരി 7 മുതൽ 10 വരെയും, 12 മുതൽ 17 വരെയും, 19 മുതൽ 24 വരെയും, 26, 27 തീയതികളിലും ആലപ്പുഴ റൂട്ടിന് പകരം കോട്ടയം വഴിയായിരിക്കും സർവിസ് നടത്തുക. ഈ സാഹചര്യത്തിൽ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിനിന് അധിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

കൂടാതെ, ജനുവരി നാല്, 7 മുതൽ 11 വരെ, 16 മുതൽ 18 വരം, 21 മുതൽ 24 വരെ, 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ മധുര, ദിണ്ടിഗൽ, മണപ്പാറ സ്റ്റേഷനുകൾക്ക് പകരം വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴിയായിരിക്കും സർവിസ് നടത്തുക. 

അതേസമയം, ജനുവരി 9, 16, 23 തീയതികളിൽ ചെന്നൈ - തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് (22207) ട്രെയിൻ കോട്ടയം വഴി സർവിസ് നടത്തും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിനിന് അധിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

റൂട്ട് മാറുന്ന മറ്റ് ട്രെയിനുകൾ

താഴെ പറയുന്ന ട്രെയിനുകൾ ചില ദിവസങ്ങളിൽ മധുര, ദിണ്ടിഗൽ സ്റ്റേഷനുകൾക്ക് പകരം വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിടും.

നാഗർകോവിൽ - മുംബൈ എക്‌സ്പ്രസ് (16352)

കന്യാകുമാരി - ഹൗറ സൂപ്പർഫാസ്റ്റ് (12666)

കന്യാകുമാരി - ഹൈദരാബാദ് സ്പെഷ്യൽ (07229)

നാഗർകോവിൽ - മുംബൈ എക്‌സ്പ്രസ് (16340)

Several trains operating in the Madurai and Thiruvananthapuram divisions have been diverted or rescheduled due to ongoing maintenance work on railway tracks. Passengers are advised to check the latest train schedules and plan their journeys accordingly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  2 minutes ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  34 minutes ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  35 minutes ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  an hour ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  an hour ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  an hour ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  an hour ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  2 hours ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  2 hours ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

National
  •  2 hours ago