HOME
DETAILS

ഫാസ്‌ടാഗ് നടപടികളിൽ വൻ ഇളവ്: KYV തലവേദന ഇനിയില്ല; ഫെബ്രുവരി മുതൽ ഫാസ്‌ടാഗ് രീതി മാറുന്നു

  
January 04, 2026 | 3:57 AM

fastag new rules why government is removing kyv for vehicle owners from february

ന്യൂഡൽഹി: രാജ്യത്തെ ഫാസ്‌ടാഗ് (FASTag) സംവിധാനത്തിൽ വിപ്ലവകരമായ മാറ്റവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). പുതിയ ഫാസ്‌ടാഗുകൾ എടുക്കുമ്പോൾ വാഹന ഉടമകൾ നേരിട്ടിരുന്ന കെ.വൈ.വി (Know Your Vehicle) എന്ന കർശന പരിശോധനാരീതി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരം കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്കാണ് ബാധകമാവുക.

എന്താണ് പുതിയ മാറ്റം?

നിലവിൽ ഫാസ്‌ടാഗ് ലഭിച്ചതിന് ശേഷം വാഹനം നേരിട്ട് പരിശോധിച്ച് രേഖകൾ ഉറപ്പുവരുത്തുന്ന കെ.വൈ.വി പ്രക്രിയ പലപ്പോഴും വാഹന ഉടമകൾക്ക് വലിയ തലവേദനയായിരുന്നു. രേഖകൾ ആവർത്തിച്ച് അപ്‌ലോഡ് ചെയ്യേണ്ടി വരുന്നതും ഫോട്ടോകൾ അയക്കുന്നതിലെ കാലതാമസവും ടാഗ് ആക്ടിവേഷനെ ബാധിച്ചിരുന്നു.

പുതിയ നിയമപ്രകാരം, ടാഗ് നൽകുന്നതിന് മുൻപ് തന്നെ ബാങ്കുകൾ 'വാഹൻ' (Vahan) ഡാറ്റാബേസ് വഴി വാഹനത്തിന്റെ വിവരങ്ങൾ നേരിട്ട് പരിശോധിക്കും. ഇതോടെ ടാഗ് ലഭിച്ചാലുടൻ മറ്റ് നൂലാമാലകളില്ലാതെ യാത്രക്കാർക്ക് അത് ഉപയോഗിച്ചു തുടങ്ങാം.

പ്രധാന മാറ്റങ്ങൾ

ബാങ്കുകൾക്ക് ഉത്തരവാദിത്തം: ഫാസ്‌ടാഗ് നൽകുന്നതിന് മുൻപ് വാഹനത്തിന്റെ ആധികാരികത പരിശോധിക്കേണ്ടത് ഇനി ബാങ്കുകളുടെ ചുമതലയാണ്. വാഹൻ പോർട്ടലിൽ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ മാത്രം ആർ.സി (RC) ബുക്ക് പരിശോധിക്കും.

പഴയ ഉടമകൾക്കും നേട്ടം: നിലവിൽ ഫാസ്‌ടാഗ് ഉപയോഗിക്കുന്നവർ ഇനി കെ.വൈ.വി ചെയ്യേണ്ടതില്ല. ടാഗ് ദുരുപയോഗം ചെയ്യുകയോ തെറ്റായ വാഹനത്തിൽ ഉപയോഗിക്കുകയോ ചെയ്തു എന്ന പരാതി ഉയർന്നാൽ മാത്രമേ ഇനി പരിശോധനയുണ്ടാകൂ.

വേഗത്തിലുള്ള സേവനം: ടാഗ് ഇഷ്യൂ ചെയ്യുന്ന പ്രക്രിയ ലളിതമാകുന്നതോടെ പരാതികൾ കുറയുകയും ടോൾ പ്ലാസകളിലെ നടപടികൾ കൂടുതൽ സുഗമമാവുകയും ചെയ്യും.

ഫാസ്‌ടാഗുകൾ ശരിയായ വാഹനങ്ങളിൽ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് കെ.വൈ.വി ഏർപ്പെടുത്തിയത്. എന്നാൽ ഇത് പ്രായോഗികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പുതിയ മാറ്റം വരുന്നതോടെ വാഹന ഉടമകൾ രേഖകൾ അപ്‌ലോഡ് ചെയ്യാൻ ബാങ്കുകളെയോ ഏജൻസികളെയോ ആവർത്തിച്ച് സമീപിക്കേണ്ടി വരില്ല.

ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പരിഷ്കാരം സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

In a major move to ease the burden on vehicle owners, the National Highways Authority of India (NHAI) has decided to scrap the mandatory Know Your Vehicle (KYV) process for passenger vehicles (cars, jeeps, and vans) starting February 1, 2026. Previously, owners often faced delays and repeated requests to upload vehicle photos and documents even after their FASTag was activated. Under the new guidelines, the responsibility for verification shifts entirely to issuer banks, who must now validate vehicle details upfront using the central VAHAN database before the tag is even activated. This ensures a "plug-and-play" experience for travelers, eliminating post-activation paperwork and the risk of tags being suddenly blacklisted due to pending verification.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  2 days ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  2 days ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  2 days ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  2 days ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: പന്ത് 

Cricket
  •  2 days ago
No Image

പഞ്ചാബില്‍ എ.എ.പി നേതാവ് ലക്കി ഒബ്‌റോയി വെടിയേറ്റു മരിച്ചു 

Kerala
  •  2 days ago
No Image

ഒറ്റ ക്യാപ്റ്റന് പോലും സാധിക്കാത്തത്; ആർസിബിക്കൊപ്പം പുതിയ ചരിത്രം സൃഷ്ടിച്ച് മന്ദാന

Cricket
  •  2 days ago
No Image

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും; വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

National
  •  2 days ago