HOME
DETAILS

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; വിജ്ഞാപനം മാര്‍ച്ചില്‍

  
Web Desk
January 04, 2026 | 3:58 AM

kerala assembly election likely in april second week results expected in may

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമുണ്ടാവുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം മാര്‍ച്ചില്‍ ഇറങ്ങിയേക്കും. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും.

നാളെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ യോഗമാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്നത്. സി.ഇ.ഒക്ക് പുറമേ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പിയും പങ്കെടുക്കും.

 

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങിയിട്ടുണ്ട്. 2021 ല്‍ ഏപ്രില്‍ ആറിനായിരുന്നു കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 

അതേസമയം, 2026 ഫെബ്രുവരി 21നാണ് എസ്.ഐ.ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇതുപ്രകാരമാകും തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് എസ്.ഐ.ആറിന് സമാന്തരമായി ബൂത്ത് പുനഃക്രമീകരണവും നടന്നിരുന്നു. ഒരു ബൂത്തില്‍ പരമാവധി 1150 പേരെ ഉള്‍പ്പെടുത്തിയാണ് പുനഃക്രമീകരിച്ചത്. ഇതുപ്രകാരം പുതുതായി വന്ന 5003 എണ്ണമടക്കം 30,044 ബൂത്തുകളാണ് ഉണ്ടാവുക.

കൊവിഡ് സാഹചര്യത്തിലായിരുന്നു കഴിഞ്ഞ തെരഞ്ഞടുപ്പ്. അതിനാല്‍ പ്രധാന ബൂത്തുകള്‍ക്ക് (25,041) പുറമേ ഓക്‌സിലറി ബൂത്തുകള്‍ (15,730) ഉള്‍പ്പെടെ 40,771 ബൂത്തുകളാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്.

kerala is heading into election mode again as the state assembly election is likely to be held in the second week of april. the election commission has accelerated preparations, with notification expected in march and results likely in early may.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി കോഴിക്കോട്ട്: മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

Kerala
  •  21 hours ago
No Image

സച്ചിൻ, കോഹ്‍ലി എന്നിവരെ പോലെ ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: മുൻ ഇന്ത്യൻ താരം

Cricket
  •  21 hours ago
No Image

Hajj 2026: വിസ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; ചരിത്രത്തിലാദ്യമായി നേരത്തെ തുടക്കം

Saudi-arabia
  •  21 hours ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ

Kerala
  •  a day ago
No Image

അഹമ്മദാബാദില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിച്ചു; ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍

uae
  •  a day ago
No Image

ഒരു താരവും ക്ലബിന് മുകളിലല്ല; റൊണാൾഡോക്ക് മുന്നറിയിപ്പുമായി അൽ നസർ

Football
  •  a day ago
No Image

സ്വർണക്കൊള്ള; തൊണ്ടിമുതല്‍ കണ്ടെത്താനാകാത്തത് എസ്.ഐ.ടിക്ക് വെല്ലുവിളിയാകുന്നു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ചൂട് കൂടും; വരുംദിനങ്ങളില്‍ വരണ്ട കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

Weather
  •  a day ago
No Image

സി.ജെ റോയിയുടെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍

Kerala
  •  a day ago
No Image

ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയും; ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യയടക്കമുള്ള വമ്പൻമാർ

Cricket
  •  a day ago