വിദ്യ നൽകേണ്ടയിടത്ത് മദ്യം നൽകി; മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. മലമ്പുഴയിലെ ഒരു യു.പി സ്കൂൾ അധ്യാപകനായ അനിലിനെയാണ് മലമ്പുഴ പൊലിസ് പിടികൂടിയത്. നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയെ മദ്യം നൽകി മയക്കിയ ശേഷം അധ്യാപകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലിസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തുന്ന നടപടികളിലേക്ക് പൊലിസ് കടന്നു.
A UP school teacher, identified as Anil, was arrested in Malampuzha, Palakkad, for allegedly intoxicating and abusing a student. The incident took place on November 29. Following a tip-off received by the Special Branch, the police conducted an investigation and took the accused into custody. Legal proceedings, including charges under relevant protection acts, are currently underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."