ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ
കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി കാറിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി. കണ്ണൂർ തലശ്ശേരി സ്വദേശിനി ആണ് ആശുപത്രി കവാടത്തിന് സമീപം കാറിൽ പ്രസവിച്ചത്. അമ്മയും കുഞ്ഞും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷിതരായിരിക്കുന്നു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി അരൂരിലെത്തിയതായിരുന്നു യുവതിയും കുടുംബവും. ജനുവരി 22-നായിരുന്നു പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ അരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങി.
രാവിലെ എട്ട് മണിയോടെ വേദന ശക്തമായതിനെത്തുടർന്ന് കുടുംബം ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് കാറിൽ വെച്ച് തന്നെ കുഞ്ഞ് പുറത്തുവന്നു. ആശുപത്രി കെട്ടിടത്തിന് ഉള്ളിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമായതിനാൽ ആരോഗ്യപ്രവർത്തകർ കാറിനുള്ളിൽ വെച്ച് തന്നെ പരിചരണം നൽകുകയായിരുന്നു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇന്ന് രാവിലെ 8.45-ഓടെയായിരുന്നു സംഭവം. സമയബന്ധിതമായ ഇടപെടലിലൂടെ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പരിചരണം നൽകാൻ സാധിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
In a remarkable incident in Kochi, a 21-year-old woman gave birth to a baby boy inside a car while rushing to the hospital. native of Kannur, started experiencing intense labor pains on Sunday morning while visiting family in Aroor. As the family was pulling into the VPS Lakeshore Hospital, the baby began to arrive, making it impossible to move her inside. Hospital staff quickly attended to her within the vehicle, ensuring a safe delivery. Both the mother and the newborn are reported to be in good health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."