HOME
DETAILS

റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങിലെ തീപിടിത്തം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നോട്ടിസ് അയച്ച് തൃശൂര്‍ കോര്‍പറേഷന്‍

  
January 04, 2026 | 11:49 AM

thrissur-railway-station-fire-accident-issue-corporation-send-notice-to-station-master-today

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് തൃശൂര്‍ കോര്‍പറേഷന്‍ നോട്ടിസ് അയച്ചു. തീപിടിത്തമുണ്ടായ പാര്‍ക്കിംഗ് ഏരിയയില്‍ മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തല്‍. ഏഴ് ദിവസത്തിനകം പരിശോധന നടത്തണമെന്നും നോട്ടീസില്‍ പറയുന്നു. തീപിടിത്തത്തില്‍ 500ലേറെ ബൈക്കുകളാണ് കത്തിയമര്‍ന്നത്. അഞ്ച് ഫയര്‍ യൂണിറ്റ് ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇന്ന് രാവിലെ ആറരയോടെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാര്‍ക്കിംഗ് കേന്ദ്രത്തില്‍ തീ പടര്‍ന്നത്. ബൈക്കുകളുടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതോടെ മറ്റു ബൈക്കുകളിലേക്ക് വളരെ വേഗത്തില്‍ തീ ആളിപ്പടരുകയായിരുന്നു. മൂന്ന് ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും പുറത്തേക്ക് ഇറങ്ങിയോടിയതോടെ ആളപായമുണ്ടായില്ല. 

ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായമാക്കിയത്. പാര്‍ക്കിംഗ് ഗ്രൗണ്ടിനോട് ചേര്‍ന്ന് പാളത്തില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍ജിനും ഭാഗികമായി തീപിടിച്ചു. തൊട്ടടുത്ത ടിക്കറ്റ് കൗണ്ടറും തീപിടിത്തത്തില്‍ കത്തിനശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  9 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  9 days ago
No Image

മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു

crime
  •  9 days ago
No Image

കാസർകോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം: വെട്ടേറ്റ ബന്ധുവും മരിച്ചു

Kerala
  •  9 days ago
No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  9 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  9 days ago
No Image

ശതാബ്ദി നിറവിൽ, നാളെ മുതല്‍ അഞ്ചുനാള്‍ കുണിയ

samastha-centenary
  •  9 days ago
No Image

മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files

International
  •  9 days ago
No Image

175 കോടിയുടെ അഴിമതി: ചൈനയിൽ മുൻ നിയമമന്ത്രിക്ക് ജീവപര്യന്തം; സിറ്റിങ് മന്ത്രിക്കെതിരെയും നടപടി

International
  •  9 days ago
No Image

ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും

samastha-centenary
  •  9 days ago