ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ തീരുമാനത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. ഗിൽ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പോണ്ടിങ് പ്രതികരിച്ചത്. ഐസിസി റിവ്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഓസ്‌ട്രേലിയൻ താരം.
''എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. സമീപകാലങ്ങളിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ അവന്റെ ഫോം മികച്ചതല്ലെന്ന് എനിക്കറിയാം. അവസാനമായി ഞാൻ അവനെ മികച്ച ഫോമിൽ കണ്ടത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ്. അവിടെ ഇതുവരെ ഒരു താരവും നടത്താത്ത മികച്ച പ്രകടനമാണ് അവൻ നടത്തിയത്. എനിക്ക് ഇതിൽ അത്ഭുതം തോന്നുന്നു. ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ ആഴമാണ് കാണിക്കുന്നത്. ഗില്ലിനെ പോലൊരു മികച്ച താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നില്ലെന്ന് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഇന്ത്യക്ക് എത്ര മികച്ച താരങ്ങൾ ഉണ്ടെന്നാണ് ഇതിലൂടെ കാണാനാവുന്നത്'' റിക്കി പോണ്ടിങ് പറഞ്ഞു.
സമീപകാലങ്ങളിൽ ഇന്ത്യക്കായി ടി-20യിൽ നിറംമങ്ങിയ പ്രകടനമാണ് ഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനത്തെ 15 മത്സരങ്ങളിൽ നിന്നും 266 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. സൗത്ത് ആഫ്രിക്കക്കെതിരായ നാലാം ടി-20യിൽ പരുക്ക് മൂലം ഗിൽ കളിച്ചിരുന്നില്ല. ഈ പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ തിളങ്ങാനും ഗില്ലിന് സാധിച്ചിരുന്നില്ല. ഇതാണ് ഗില്ലിന് തിരിച്ചടിയായത്.
സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ടീമിൽ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്.
Australian legend Ricky Ponting has reacted to the decision to exclude Shubman Gill from the Indian team for the 2026 T20 World Cup. Ponting said that he was surprised that Gill did not make it to the World Cup squad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."