HOME
DETAILS

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

  
January 04, 2026 | 1:42 PM

mdma seizure in kayamkulam woman and two youth arrested by dansaf and police

കായംകുളം: ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പ്രാദേശിക പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. കരീലക്കുളങ്ങരയിൽ നിന്ന് യുവതിയെയും തൃക്കുന്നപ്പുഴയിൽ നിന്ന് രണ്ട് യുവാക്കളെയുമാണ്  പൊലിസ് പിടികൂടിയത്.

യുവതി വലയിലായത് നാട്ടുകാരുടെ പരാതിയിൽ: 

ഏവൂർ വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് കരീലക്കുളങ്ങര  പൊലിസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 7.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നൗഫിയയുടെ വീട്ടിൽ രാത്രികാലങ്ങളിൽ സ്ത്രീകളടക്കം നിരവധി പേർ വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ സൂചനയാണ് അറസ്റ്റിലേക്ക് നയിച്ചത്. മാസങ്ങളായി  പൊലിസ് നിരീക്ഷണത്തിലായിരുന്ന ഇവർക്ക് ലഹരി എത്തിച്ചുനൽകിയ പ്രധാന കണ്ണിനായി തിരച്ചിൽ ഊർജ്ജിതമാക്കി.

തൃക്കുന്നപ്പുഴയിൽ രണ്ട് യുവാക്കൾ പിടിയിൽ: 

പാനൂർ പുത്തൻപുര ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ പല്ലന സ്വദേശി സാജിദ് (25), ആറാട്ടുപുഴ സ്വദേശി കാശിനാഥൻ (19) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കുന്നപ്പുഴ  പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വലിയ സംഘങ്ങൾ ഇതിന് പിന്നിലുണ്ടോ എന്നതിനെക്കുറിച്ചും  പൊലിസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന്  പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

National
  •  2 days ago
No Image

പാർക്കിംഗ് ഏരിയയിൽ 'ഓഫീസ്'; ലോകത്തെ അമ്പരപ്പിച്ച് യുഎഇ മന്ത്രിയുടെ ലാളിത്യം! വീഡിയോ വൈറൽ

uae
  •  2 days ago
No Image

കോഴിക്കോട് തേനീച്ചക്കൂട് മോഷണം വ്യാപകം; പിന്നിൽ തേനീച്ചപ്പണി അറിയുന്ന വിരുതന്മാരെന്ന് കർഷകർ; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  2 days ago
No Image

വെസ്റ്റ് ബാങ്കിലെ അധിനിവേശം തുടർന്ന് ഇസ്റാഈൽ; ശക്തമായി അപലപിച്ച് ഖത്തർ

qatar
  •  2 days ago
No Image

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; ഇന്നോവ കാറില്‍ കടത്തിയ 300 പൊതികള്‍ പിടിച്ചെടുത്ത് ഡാന്‍സാഫ് സംഘം

Kerala
  •  2 days ago
No Image

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

National
  •  2 days ago
No Image

സീറ്റ് മോഹിച്ച് ഇറങ്ങുന്നവർ ശ്രദ്ധിക്കുക; പരാജയപ്പെട്ടാൽ പടിക്ക് പുറത്ത്, പിന്നെ പദവിയില്ല; സ്ഥാനാർഥി മോഹികൾക്ക് താക്കീതുമായി കെ.സി വേണുഗോപാൽ എം.പി

Kerala
  •  2 days ago