ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്
ഇന്റർനാഷണൽ ക്രിക്കറ്റിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി. ഇന്ത്യൻ ടീമിനൊപ്പം ഒരു ലോക റെക്കോർഡും സ്വന്തമാക്കിയാണ് വൈഭവ് മുന്നേറുന്നത്. കഴിഞ്ഞ ദിവസം യൂത്ത് ഏകദിനത്തിൽ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയെ നയിച്ചിരുന്നത് വൈഭവ് ആയിരുന്നു. യൂത്ത് ഏകദിനത്തിൽ ക്യാപ്റ്റനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 14കാരനായ വൈഭവ്. പാക് താരമായ അഹമ്മദ് ഷെഹ്സാദിനെ മറികടന്നാണ് വൈഭവ് ഈ നേട്ടം സ്വന്തം പേരിലാക്കി മാറ്റിയത്. 15 വയസ്സും 141 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ഷെഹ്‌സാദ് പാക് ടീമിനെ നയിച്ചത്. യൂത്ത് ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ഷെഹ്‌സാദ് ക്യാപ്റ്റനായി റെക്കോർഡ് സ്വന്തമാക്കിയത്.
ക്യാപ്റ്റൻസിയേറ്റെടുത്ത ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാനും വൈഭവിന് സാധിച്ചു. ഇടിമിന്നൽ നേരിട്ടതിനെ തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 25 റൺസിനാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയെ തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ യുവനിര 301 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 27.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിൽ നിൽക്കെ ഇടിമിന്നൽ മൂലം മത്സരം നിർത്തിവെക്കുകയായിരുന്നു.
2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസും നേടി വൈഭവ് തിളങ്ങി.
ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്. 2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു.
Young Indian player Vaibhav Suryavanshi has created history in international cricket again. Vaibhav is moving forward by setting a world record with the Indian team. Vaibhav was leading India in the Youth ODI match against South Africa the other day. 14-year-old Vaibhav is the youngest player to captain a Youth ODI. Vaibhav made this achievement his own by surpassing Pakistani player Ahmed Shehzad. Shehzad led the Pakistan team at the age of 15 years and 141 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."