2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി
ഡൽഹി: 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്ടർ 17 ലോകകപ്പ്, ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ അന്താരാഷ്ട്ര കായികമേളകൾക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഒളിമ്പിക്സിന് വേണ്ടി സജീവമായി തയ്യാറെടുക്കുകയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരുപതോളം അന്താരാഷ്ട്ര കായികമേളകൾക്ക് ഇന്ത്യ വേദിയായിട്ടുണ്ടെന്നും 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കാനായി തയ്യാറെടുക്കുന്ന ഇന്ത്യ 2036 ഒളിമ്പിക്സിന് വേദി നേടാനുള്ള എല്ലാ സാധ്യതകൾ ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനായി ഇന്ത്യ പൂർണ്ണ ശക്തിയോടെ തയ്യാറെടുക്കുന്നുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് ഒളിമ്പിക് നഗരിയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യ ബിഡ് സമർപ്പിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹ, തൂക്കിയിലെ ഇസ്താംബൂൾ, ചിലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."