പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ
മലപ്പുറം: പാണ്ടിക്കാടിൽ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചു ആളുകൾ കൂടി അറസ്റ്റിൽ. ഒടായിക്കൽ സ്വദേശി അഫിൻ, മമ്പാട് സ്വദേശി മുഹമ്മദ് ഷിഹാൻ, കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദുൾ റൗഫ്, കൊണ്ടോട്ടി സ്വദേശി സവാദ്, മഞ്ചേരി പുല്ലാര സ്വദേശി ഉമ്മർ എന്നിവരെയാണ് പിടികൂടിയത്. കേസിന്റെ മുഖ്യ സൂത്രധാരൻ അടക്കം 10 പേരാണ് നിലവിൽ കേസിൽ അറസ്റ്റിലായത്.
ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ അബ്ദുവും കുടുംബാംഗങ്ങളും ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. പർദ്ദ ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. വേഷംമാറിയെത്തിയ ഇവർ വീടിന്റെ മതിൽ ചാടിക്കടന്നാണ് അകത്തെത്തിയത്. തുടർന്ന് വീടിനകത്ത് പരിശോധന നടത്തുകയും തടയാൻ ശ്രമിച്ച വീട്ടുകാരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. അബ്ദു, ഭാര്യ, ഇവരുടെ രണ്ട് പെൺമക്കൾ, കൊച്ചുമക്കൾ എന്നിവരാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."