HOME
DETAILS

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

  
Web Desk
January 05, 2026 | 1:32 AM

supreme court will verdict on umar khalid sharjeel imam and others will get bail in the delhi  case

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിൽ അഞ്ചു വർഷത്തിലധികമായി ജയിലിൽക്കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫാഉർറഹ്‌മാൻ, മുഹമ്മദ് സലീംഖാൻ, ഷദാബ് അഹമ്മദ് എന്നിവരാണ് കേസിൽ ജാമ്യംകാത്ത് കഴിയുന്ന മറ്റുള്ളവർ. കേസിൽ വാദംകേട്ട ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഡിസംബർ പത്തിനാണ് വിധിപറയാൻ മാറ്റിയത്.

സെപ്തംബര്‍ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്. സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും ഡല്‍ഹി പൊലിസ് ആരോപിക്കുന്ന കുറ്റം ചാര്‍ത്താന്‍ സാധിക്കില്ലെന്നും ഹരജിക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ സമരമല്ലെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയതെന്നുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. 

അതേസമയം ഡല്‍ഹി കലാപ ഗൂഢാലോചനയുമായി പ്രതികളെ ഒരിക്കലും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന വാദമാണ് അഭിഷേക് മനു സിങ് വി, കപില്‍ സിബല്‍ തുടങ്ങിയ അഭിഭാഷകരുടെ വാദം. വിചാരണ കൂടാതെ ദീര്‍ഘകാലം ജയിലില്‍ അടച്ചതിലെ നിതീകേടും കോടതിയില്‍ ഉന്നയിച്ചു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് എന്തിനാണെന്നും സുപ്രീം കോടതി നേരത്തെ ചോദിച്ചിരുന്നു.

the supreme court will decide today whether umar khalid, sharjeel imam, and others will get bail in the delhi riots conspiracy case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  3 hours ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

National
  •  3 hours ago
No Image

യുവരാജിന് ശേഷം മറ്റൊരു യുവരാജ്; അപൂർവ ചരിത്രത്തിന് സാക്ഷിയായി ചെന്നൈ

Cricket
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയും പുറത്തേക്ക്; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി

Kerala
  •  4 hours ago
No Image

ഇന്ത്യൻ ടീമിൽ ഞാൻ ആ ഫുട്ബോൾ താരത്തെ പോലെയാണ്: സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ഡോ.ബിന്ദു നിര്‍ബന്ധിത അവധിയിലേക്ക്

Kerala
  •  4 hours ago
No Image

പൈജാമയുടെ ചരട് അഴിക്കുന്നത് ബലാത്സംഗ ശ്രമം; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രിം കോടതി 

National
  •  4 hours ago
No Image

എസ്.ഐ.ആര്‍: പ്രവാസികളുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍-റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

റമദാന്‍ ഒന്നാം ദിനം: ഷാര്‍ജ - ദുബൈ പാതകളില്‍ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നീണ്ട നിര; യാത്രക്കാര്‍ വലഞ്ഞു

uae
  •  5 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം കൊടുങ്കാറ്റായി സൂപ്പർതാരം

Cricket
  •  5 hours ago