groups that oppose vellappally natesan’s views will held a meet together in kochi today.
HOME
DETAILS
MAL
വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്
January 05, 2026 | 2:01 AM
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നയനിലപാടുകളോട് കടുത്ത വിയോജിപ്പുള്ള ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന് കൊച്ചിയിൽ ചേരും. ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധർമവേദി, എസ്.എൻ.ഡി.പി സംരക്ഷണ സമിതി, ശ്രീനാരായണ ധർമോദ്ധാരണ സമിതി, എസ്.എൻ.ഡി.പി യോഗം എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതി എന്നീ സംഘടനകളുടെ നേതൃ സമ്മേളനം ഇന്ന് രാവിലെ പത്തിന് എറണാകുളം സഹോദര സൗധത്തിലാണ് ചേരുക.
കഴിഞ്ഞ ദിവസങ്ങളിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ് ലിം വിരുദ്ധ പരാമർശങ്ങളോട് ഈ സംഘടനകൾക്കെല്ലാം കടുത്ത വിയോജിപ്പുണ്ട്. വെള്ളാപ്പള്ളി നേരത്തെ ഇത്തരം വർഗീയ പ്രസ്താവനകൾ നടത്തിയപ്പോഴും ഈ സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."