HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

  
January 05, 2026 | 2:48 AM

from sabarimala to punarjani ldf government attacks on opposition before assembly election in kerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമോയെന്ന ആശങ്ക ഇടത് കേന്ദ്രങ്ങൾ ഉയർത്തുന്നതിനിടെ, പ്രതിപക്ഷത്തിനെതിരേ കടന്നാക്രമണ നീക്കവുമായി സർക്കാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരുന്ന ശബരിമല സ്വർണക്കൊള്ളയിന്മേലുള്ള അന്വേഷണം യു.ഡി.എഫ് കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതിനു പിന്നാലെയാണ് മാസങ്ങൾക്ക് മുമ്പ് വിജിലൻസ് നൽകിയ റിപ്പോർട്ട് പൊടിതട്ടിയെടുത്ത് പ്രതിപക്ഷ നേതാവിനെതിരേ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സർക്കാർ  നീക്കംനടത്തുന്നത്. രണ്ടു പ്രാവശ്യം ഹൈക്കോടതി തള്ളുകയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ വകുപ്പില്ലെന്ന് വിജിലൻസ് തന്നെ പറയുകയും ചെയ്ത വിഷയത്തിൽ, സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് വ്യക്തമാണെങ്കിലും  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  നീക്കം രാഷ്ട്രീയമായി പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടതുകേന്ദ്രങ്ങൾ. 

തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നു വിഭിന്നമായി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേദികളിൽ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിക്കാൻ ഈ വിഷയങ്ങൾ പ്രയോജനപ്പെടുമെന്നും ഇടത് ക്യാംപ് കണക്കുകൂട്ടുന്നു.



തദ്ദേശ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കപ്പുറം പ്രതിപക്ഷത്തിനെതിരേ പ്രയോഗിക്കാൻ ഇടതുമുന്നണിക്ക് കാര്യമായ ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുമ്പോൾ തന്നെ  ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെടെ പ്രതിപക്ഷത്തെ ആരോപണ നിഴലിലേക്ക് എത്തിക്കാൻ ഇടതുക്യാംപിന് കഴിഞ്ഞിട്ടുണ്ട്. 

ശബരിമല സ്വർണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നതും പോറ്റിക്ക് യു.ഡി.എഫ് കൺവീനറുമായി ബന്ധമുണ്ടെന്ന ആരോപണവും ഇടതുകേന്ദ്രങ്ങൾ സജീവ ചർച്ചാവിഷയമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത പ്രഹരമേൽപ്പിച്ച സ്വർണം കട്ടതാരപ്പാ.. സഖാക്കളാണേ അയ്യപ്പാ എന്ന പാരഡി ഗാനം യു.ഡി.എഫ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുപ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനാണ് യു.ഡി.എഫ് തീരുമാനം. വയനാട്ടിൽ ഇന്നലെ തുടങ്ങിയ കോൺഗ്രസ് നേതൃക്യാംപിലും  നേതാക്കൾ ഇതേ വികാരമാണ് പങ്കുവച്ചത്.  വി.ഡി സതീശനെതിരായ സി.ബി.ഐ അന്വേഷണ നീക്കം വെറും ഇലക്ഷൻ സ്റ്റണ്ടാണെന്ന ആരോപണമാണ്  കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. 

months ahead of the assembly elections, from sabarimala to punarjani, the government is launching an aggressive attack against the opposition.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  a day ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  a day ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  a day ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  a day ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  a day ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  a day ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a day ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  a day ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  a day ago