HOME
DETAILS

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

  
Web Desk
January 05, 2026 | 3:53 AM

us files narco-terrorism charges against venezuelan president maduros wife cilia flores

കരാക്കസ്: മഡുറോയുടെ ഭാര്യയ്ക്കെതിരേ യു.എസിന് അടങ്ങാത്ത കലിപ്പാണ്. അവര്‍ക്കെതിരേയും നാര്‍ക്കോ ടെററിസം എന്ന കേസാണ് രജിസ്റ്റര്‍ ചെയ്തത്. ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണിത്. മഡുറോക്ക് പിന്തുണയും നയനിലപാടുകളെടുക്കാന്‍ സഹായിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ളോറസാണ്. മഡുറോയും സിലിയയും സഖ്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ യു.എസ് ആരോപിച്ചിരുന്നു. 

മഡുറോയുടെ കരുത്ത് ജനക്കൂട്ടമാണെങ്കില്‍, ആ കരുത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത് സിലിയ ഫ്ളോറസായിരുന്നു, എതിരാളികള്‍ ലേഡി മാക്ബെത്ത് എന്നാണ് സിലിയയെ വിശേഷിപ്പിച്ചത്. വെനസ്വേലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിക്കോളാസ് മഡുറോയെപ്പോലെ തന്നെ നിര്‍ണായക സ്വാധീനമുള്ള വ്യക്തിത്വമാണ്സിലിയ. പ്രസിഡന്റിന്റെ ഭാര്യ എന്നതിലുപരി, 'ഒന്നാം പോരാളി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സീലിയ, മഡുറോ ഭരണകൂടത്തിന്റെ നട്ടെല്ലായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്ന്.

ഹ്യൂഗോ ഷാവേസിന്റെ കാലത്താണ് മഡുറോയും ഭാര്യ സിലിയയും രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ബസ് ഡ്രൈവറായിരുന്ന മഡുറോ ഷാവേസിന്റെ വിശ്വസ്തനായി മാറിയപ്പോള്‍, അഭിഭാഷകയായിരുന്ന സിലിയ ഷാവേസിന് നിയമസഹായം നല്‍കിയാണ് ശ്രദ്ധിക്കപ്പെട്ടത്. 

1992 ല്‍ പ്രസിഡന്റ് കാര്‍ലോസ് ആന്‍ഡസ് പെരസിനെ അട്ടിമറിക്കാനുള്ള ശ്രമത്തിനുശേഷം ജയിലിലായ ഹ്യൂഗോ ഷാവേസിനെ മോചിപ്പിക്കാന്‍ നിയമപോരാട്ടം നടത്തിയത് സിലിയ ആയിരുന്നു. ഷാവേസിന്റെ മരണശേഷം 2013 ല്‍ മഡുറോ പ്രസിഡന്റായതോടെ സിലിയ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വനിതയായി മാറി. 

വെനസ്വേലന്‍ നാഷനല്‍ അസംബ്ലിയുടെ പ്രസിഡന്റായും അറ്റോര്‍ണി ജനറലായും സേവനമനുഷ്ഠിച്ച അവര്‍, രാജ്യത്തെ നിയമഭരണ നിര്‍വഹണങ്ങളില്‍ വലിയ പങ്കുവഹിച്ചു. സാധാരണയായി പ്രസിഡന്റിന്റെ ഭാര്യയെ 'ഫസ്റ്റ് ലേഡി' എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ സിലിയ ഈ പദവി നിരസിക്കുകയും താന്‍ വിപ്ലവത്തിലെ ഒരു പോരാളിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സിലിയയുടെ ബന്ധുക്കള്‍ ലഹരിക്കടത്ത് കേസില്‍ അമേരിക്കയില്‍ പിടിയിലായിരുന്നു. കൂടാതെ ഭരണകൂടത്തിലെ പ്രധാന തസ്തികകളില്‍ സ്വന്തം ബന്ധുക്കളെ തിരുകിക്കയറ്റിയെന്ന ആരോപണവും സിലിയ നേരിടുന്നുണ്ട്.

the united states has registered narco-terrorism charges against cilia flores, wife of venezuelan president nicolas maduro, accusing her of political influence and support to the regime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ

National
  •  5 days ago
No Image

റാപ്പിഡ് റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് ചെലവ് 1.92 ലക്ഷം കോടി

Kerala
  •  5 days ago
No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 days ago
No Image

'സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല, നിയമം പാലിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാം'; മെറ്റയ്ക്ക് താക്കീതുമായി സുപ്രിംകോടതി

National
  •  5 days ago
No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  5 days ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  5 days ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  5 days ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  5 days ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  5 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  5 days ago