HOME
DETAILS
MAL
ഭാര്യയെ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ചു
backup
September 10 2016 | 01:09 AM
വള്ളിക്കുന്ന്: ഭാര്യയെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ മൂന്നംഗസംഘം ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. കടലുണ്ടി നഗരം ലീഗ് ഓഫീസിന് സമീപം താമസിക്കുന്ന കുട്ടൂസന്റെ പുരക്കല്‍ കബീറിനെയാണ് അക്രമിച്ചത്. കലന്തത്തിന്റെ പുരയ്ക്കല്‍ ഹംസക്കോയയുടെ മകന്‍ ഹാരിസ്, കലന്തത്തിന്റെ പുരക്കല്‍ ഷാജിയുടെ മകന്‍ സക്കീര്‍ , കലന്തത്തിന്റെ പുരക്കല്‍ ബാവുമോന്‍ എന്നിവരാണ് അക്രമിച്ചെതെന്നു കബിര്‍ പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കി. പരുക്കേറ്റ കബീറിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."