HOME
DETAILS

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

  
Web Desk
January 05, 2026 | 5:55 AM

supreme court denies bail to umar khalid and sharjeel imam grants bail to five others

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസില്‍ അഞ്ചു വര്‍ഷത്തിലധികമായി ജയിലില്‍ക്കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി. ഇവര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഡല്‍ഹി പൊലിസിന്റെ വാദങ്ങള്‍ അംഗീകരിച്ചു. 

ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇരുവരുടെയും പങ്കാളിത്തം സൂചിപ്പിക്കുന്ന മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ നല്‍കിയിട്ടുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

കേസില്‍ മറ്റ് അഞ്ചുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.  ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലിം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 

സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് അവര്‍ ചെയ്ത കുറ്റകൃത്യങ്ങളെന്നും അവയെ സ്വയമേവയുള്ള പ്രതിഷേധങ്ങളായി കണക്കാക്കാനാവില്ലെന്നുമാണ് ഡല്‍ഹി പൊലിസ് കോടതിയെ അറിയിച്ചത്. 

കേസില്‍ വാദംകേട്ട ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഡിസംബര്‍ പത്തിനാണ് വിധിപറയാന്‍ മാറ്റിയത്.

സെപ്തംബര്‍ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്. സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും ഡല്‍ഹി പൊലിസ് ആരോപിക്കുന്ന കുറ്റം ചാര്‍ത്താന്‍ സാധിക്കില്ലെന്നും ഹരജിക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ സമരമല്ലെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയതെന്നുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. 

അതേസമയം ഡല്‍ഹി കലാപ ഗൂഢാലോചനയുമായി പ്രതികളെ ഒരിക്കലും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന വാദമാണ് അഭിഷേക് മനു സിങ് വി, കപില്‍ സിബല്‍ തുടങ്ങിയ അഭിഭാഷകരുടെ വാദം. വിചാരണ കൂടാതെ ദീര്‍ഘകാലം ജയിലില്‍ അടച്ചതിലെ നിതീകേടും കോടതിയില്‍ ഉന്നയിച്ചു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് എന്തിനാണെന്നും സുപ്രീം കോടതി നേരത്തെ ചോദിച്ചിരുന്നു.

 

 

the supreme court has denied bail to umar khalid and sharjeel imam while granting bail to five other accused, marking a significant development in the case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സലാ-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  5 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  5 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  5 days ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  5 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  5 days ago
No Image

മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു

crime
  •  5 days ago
No Image

കാസർകോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം: വെട്ടേറ്റ ബന്ധുവും മരിച്ചു

Kerala
  •  5 days ago
No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  5 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  5 days ago