HOME
DETAILS

'വെനസ്വേലക്കെതിരെ യുദ്ധത്തിനില്ല, ഭരിക്കാനുമില്ല'  ട്രംപിന്റെ നിലപാടില്‍ യുടേണടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

  
Web Desk
January 05, 2026 | 6:06 AM

us will not govern venezuela says secretary of state marco rubio rejecting trump claim

വാഷിങ്ടണ്‍: വെനസ്വേല ഇനി യു.എസ് ബരിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് തള്ളി സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. അതേസമയം, വാഷിങ്ടണ്‍ നിലവിലുള്ള എണ്ണ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് തുടരുകയും ആ സമ്മര്‍ദ്ദം ഉപയോഗിച്ച് രാജ്യത്ത് നയപരമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും മാര്‍കോ റൂബിയോ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് വെനസ്വേലക്കെതിരായ യുദ്ധമല്ലെന്നും എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ റുബിയോ വ്യക്തമാക്കി. 
'മയക്കുമരുന്ന് കച്ചവടക്കാരുമായിട്ടാണ് ഞങ്ങളുടെ യുദ്ധം. ഇതാണ് ഇപ്പോള്‍ രാജ്യത്തിന്റെ നയം. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുന്നത് തുടരും'  അദ്ദേഹം പറഞ്ഞു. വെനസ്വേലയിലെ സര്‍ക്കാറും പൊലിസും സൈന്യവും മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് പരസ്യമായ പിന്തുണ നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് യു.എസിന് ഭീഷണിയാണെന്ന് മാര്‍ക്കോ റുബിയോ പറഞ്ഞു.

വെനസ്വേല ചെയ്യുന്നതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിനൊപ്പം യു.എസിന്റെ നയങ്ങളെ സംരക്ഷിക്കാനുള്ള നീക്കങ്ങളുമുണ്ടാവുമെന്നും മാര്‍ക് റൂബിയോ കൂട്ടിച്ചേര്‍ത്തു. വെനസ്വേലയില്‍ മാറ്റങ്ങള്‍ കാണാന്‍ യു.എസ് ആഗ്രഹിക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

വെനസ്വേലയില്‍ ശരിയായ അധികാരകൈമാറ്റം യാഥാര്‍ഥ്യമാകുന്നത് വരെ രാജ്യം യു.എസ് ഭരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നത്. അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ മഡൂറോയേക്കാള്‍ വലിയ വില വെനസ്വേലക്ക് നല്‍കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

us secretary of state marco rubio has rejected president donald trump’s statement on governing venezuela, saying washington will not interfere in daily affairs but will continue oil sanctions and pressure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

National
  •  11 days ago
No Image

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  11 days ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  11 days ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  11 days ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  11 days ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  11 days ago
No Image

പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Kerala
  •  11 days ago
No Image

ഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം 

Kerala
  •  11 days ago