മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ
വാഷിങ്ടണ്‍: വെനസ്വല പോലെ ഹെലികോപ്ടറില്‍ അധിനിവേശം നടത്തി ഭരണാധികാരിയെ പിടിച്ചു കൊണ്ടുവരാന്‍ ശ്രമിച്ച് നാണം കെട്ട കഥയുണ്ട് അമേരിക്കയുടെ ചരിത്രത്തില്‍. സൊമാലിയന്‍ സൈന്യവുമായി ഏറ്റുമുട്ടി നാണംകെട്ട് പിന്‍വലിയേണ്ടി വന്ന യു.എസ് സൈന്യത്തിന്റെ കഥ പിന്നീട് സിനിമയാകുകയും 2002 ലെ ഓസ്‌കര്‍ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. വെനസ്വലയില്‍ യു.എസ് സൈന്യത്തിന് ചെറുത്തുനില്‍പ് നേരിടേണ്ടിവന്നിരുന്നില്ല. അര മണിക്കൂറിനുള്ളില്‍ മഡുറോയെ പിടികൂടിയെന്നാണ് സൈന്യം അവകാശപ്പെടുന്നത്.
1993ലാണ് മൊഗാദിഷുവില്‍ യു.എസ് സൈന്യം അധിനിവേശത്തിനിടെ സൊമാലിയന്‍ സൈന്യത്തിന്റെ കനത്ത ഏറ്റുമുട്ടല്‍ നേരിടേണ്ടിവന്നത്. യു.എസിന്റെ അഭിമാനമായ ബ്ലാക് ഹാക് ഹെലികോപ്ടര്‍ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് സൊമാലിയന്‍ സൈന്യം വെടിവച്ചിടുകയും ചെയ്തു. സൊമാലിയന്‍ ഭരണാധികാരി മുഹമ്മദ് ഫറാഹ് ഐദിദിനെ അട്ടിമറിച്ച് പിടികൂടുകയായിരുന്നു യു.എസ് ലക്ഷ്യം.
1993 ഒക്ടോബര്‍ മൂന്നിന് മൊഗാദിഷുവില്‍ വൈകിട്ട് 3.30ന് 100 യു.എസ് റേഞ്ചറുകളും 12 ബ്ലാക് ഹാക് ഹെലികോപ്ടറുകളുമെത്തി.ഐദിദിന്റെ യോഗം നടക്കുന്ന സ്ഥലത്ത് പരക്കെ ആക്രമണം നടത്തി 45 മിനുട്ടിനകം 19 പേരെ അമേരിക്ക പിടികൂടി. പിന്നാലെ സൊമാലിയന്‍ സേന ഒളിയാക്രമണം തുടങ്ങി. ഇതോടെ ബ്ലാക് ഹാക് കോപ്ടര്‍ വീണു. നാലു ദിവസത്തിനകം 18 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു. 200 സൊമാലിയക്കാരും മരിച്ചു. അധിനിവേശത്തിനെത്തിയ യു.എസ് സൈനികരെ ജീപ്പില്‍ കെട്ടിയിട്ട് തെരുവുകളിലൂടെ സൊമാലിയന്‍ സൈന്യം ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത് അമേരിക്കക്ക് നാണക്കേടുണ്ടാക്കി. ഹെല്കോപ്ടര്‍ പൈലറ്റ് മികായേല്‍ ഡുറാണ്ടിനെ സൊമാലിയന്‍ സേന ചോദ്യം ചെയ്യുന്ന വിഡിയോ പുറത്തുവന്നത് യു.എസ് സൈന്യത്തിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നതായി. 11 ദിവസത്തിനു ശേഷമാണ് ഡുറാന്റിനെ മോചിപ്പിച്ചത്. തടവില്‍ കഴിയവെ അദ്ദേഹത്തെ കാണാന്‍ രണ്ടു മാധ്യമപ്രവര്‍ത്തകരെയും ഒരു റെഡ് ക്രോസ് വളണ്ടിയറെയുമാണ് അനുവദിച്ചത്. ഒക്ടോബര്‍ ഏഴിന് യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. 1994 മാര്‍ച്ചിനകം സൈന്യം പൂര്‍ണമായും പിന്‍വാങ്ങി. ഇതിനിടെ 1992ല്‍ ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷ് പാനമയിലും സമാന രീതിയില്‍ അധിനിവേശം നടത്തിയിരുന്നു. പരാജയത്തിന്റെ കയ്പുനീര്‍ രുചിച്ച യു.എസ് പിന്നീട് പട്ടിണി രാജ്യമായ സൊമാലിയയോട് ഏറ്റുമുട്ടാന്‍ നിന്നിട്ടില്ല.
the article recalls the 1993 us military intervention in somalia that ended in failure and global embarrassment, often compared to later us actions and claims involving venezuela.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."