HOME
DETAILS

'ആരായിരുന്നു രാജ്യദ്രോഹിയെന്ന് ചരിത്രം പറയും. നമുക്ക് കാണാം' മഡുറോയെ ഒറ്റിയത് സ്വന്തം പാര്‍ട്ടിക്കാരെന്ന സൂചന നല്‍കി മകന്റെ ശബ്ദസന്ദേശം

  
Web Desk
January 05, 2026 | 9:08 AM

did his own party betray nicolas maduro guru hints at internal betrayal after us action

കാരക്കസ്: നിക്കളസ് മഡുറോയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഒറ്റിയോ? ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിക്കളസ് മഡുറോ ഗുരേ. ഇതുമായി ബന്ധപ്പെട്ട് ഗുരേയുടെ ഒരു ശബ്ദസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മഡുറോയെ ഒറ്റിയെന്നാണ് ശബ്ദസന്ദേശത്തിന്റെ വ്യംഗമായ സൂചന

ആരായിരുന്നു രാജ്യദ്രോഹികളെന്ന് ചരിത്രം പറയും. ചരിത്രം തന്നെ അവരെ കാട്ടിതരും. നമുക്ക് കാണാം- ഗുരേ പറഞ്ഞു. പുറത്ത് നിന്നുള്ള ആക്രമണങ്ങള്‍ തടയാന്‍ രാഷ്ട്രീയ-സൈനിക ഐക്യം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങളെ ദുര്‍ബലരായി കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ആത്മാഭിമാനത്തിന്റെ ബാനര്‍ ഉയര്‍ത്തുകയാണ് ഞങ്ങളിപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ സുഖമായിരിക്കുന്നു, ഞങ്ങള്‍ ശാന്തരാണ്. തെരുവുകളില്‍, ഈ ആളുകളോടൊപ്പം ഞങ്ങളെ കാണാം. അവര്‍ ഞങ്ങളെ ദുര്‍ബലരായി കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അന്തസ്സിന്റെ കൊടികള്‍ ഉയര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' അദ്ദേഹം പറഞ്ഞു.  തങ്ങളെ ദേഷ്യം പിടിപ്പിക്കാനോ ദുര്‍ബലരാക്കാനോ അവര്‍ക്ക് കഴിയില്ലെന്നും തന്റെ മാതാവിന് മേല്‍ സത്യമിട്ട് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഐക്യം പുനഃസംഘടിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ജനുവരി 4, 5 തീയതികളില്‍ പൊതു പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനും അദ്ദേഹം പിന്തുണക്കാരെ ആഹ്വാനം ചെയ്തു. 

ശനിയാഴ്ച പുലര്‍ച്ചെയാണ് മഡുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടര്‍ന്ന് യു.എസ് സൈനിക ഹെലികോപ്റ്ററില്‍ കരീബിയന്‍ കടലില്‍ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ എത്തിക്കുകയും ഇവിടെ നിന്ന് പ്രത്യേക വിമാനത്തില്‍  ന്യൂയോര്‍ക്കിലെ സ്റ്റിവാര്‍ട്ട് എയര്‍ നാഷനല്‍ ഗാര്‍ഡ് ബേസില്‍ എത്തിക്കുകയായിരുന്നു.

nicolas maduro guru has hinted at internal betrayal within the ruling party, calling for political and military unity after maduro and his wife were taken into us custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  11 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  11 days ago
No Image

മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു

crime
  •  11 days ago
No Image

കാസർകോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം: വെട്ടേറ്റ ബന്ധുവും മരിച്ചു

Kerala
  •  11 days ago
No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  11 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  11 days ago
No Image

ശതാബ്ദി നിറവിൽ, നാളെ മുതല്‍ അഞ്ചുനാള്‍ കുണിയ

samastha-centenary
  •  11 days ago
No Image

മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files

International
  •  11 days ago
No Image

175 കോടിയുടെ അഴിമതി: ചൈനയിൽ മുൻ നിയമമന്ത്രിക്ക് ജീവപര്യന്തം; സിറ്റിങ് മന്ത്രിക്കെതിരെയും നടപടി

International
  •  11 days ago
No Image

ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും

samastha-centenary
  •  11 days ago