മുംബൈ ഡി-മാര്‍ട്ടില്‍ ഷോപ്പിങ്ങിനെത്തിയ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് നേരെ അതിക്രമം; അധിക്ഷേപം, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിയും
മുംബൈ: മുംബൈ ഡി-മാര്‍ട്ടില്‍ ഷോപ്പിങ്ങിനെത്തിയ ഹിജാബ് ധരിച്ച യുവതിക്ക് നേരെ അതിക്രമം. റിട്ടെയില്‍ ഔട്ട്ലെറ്റായ ഡി-മാര്‍ട്ടില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മുസ്‌ലിം യുവതിയെ അധിക്ഷേപിക്കുക മാത്രമല്ല ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ യുവതി പൊലിസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാതെ രാത്രി വൈകുംവരെ സ്റ്റേഷനില്‍ നില്‍പ്പിച്ചതായും ഇവര്‍ ആരോപിക്കുന്നു. ഒടുവില്‍ സോഷ്യല്‍മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് കേസെടുപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.
സംഭവം ഇങ്ങനെ
മുംബൈ വിരാറിലെ യശ്വന്ത് നഗറിലുള്ള ഡി-മാര്‍ട്ട് ഔട്ട്ലെറ്റിലാണ് സംഭവമുണ്ടായത്. ഹിജാബ് ധരിച്ചതിനാല്‍ അവര്‍ക്ക് ആദ്യം പ്രവേശനം വിലക്കുകയായിരുന്നു. പിന്നീട് കടയിലുണ്ടായിരുന്നവര്‍ അവരോടെ പുറകിലേക്ക് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ കടയിലെ ജീവനക്കാര്‍ വസ്ത്രധാരണത്തെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും മുസ്‌ലിമായതിനാല്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. കൂടാതെ അവര്‍ തനിക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയതായും യുവതി വീഡിയോയില്‍ ആരോപിക്കുന്നു.
In Mumbai's D-Mart, a Hindu man told a woman in a burqa: "I'll call some men and get you r@ped."
— Dr Ranjan (@AAPforNewIndia) January 4, 2026
Religious Intolerance is growing everyday in India... pic.twitter.com/NyHNnOFKNl
'നീ മുസ്‌ലിമാണ്, പുറത്തുകടക്കൂ.. ഞങ്ങള്‍ നിന്നെ ബലാത്സംഗം ചെയ്യും' -എന്ന് പറഞ്ഞുകൊണ്ട് സംഘം തന്നെ ഭീഷണിപ്പെടുത്തി. പരാതി നല്‍കാന്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവഗണിച്ചതായും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ രാത്രി 12.30 വരെ സ്റ്റേഷനില്‍ കാത്തിരുന്നതായും അവര്‍ പറഞ്ഞു.
ദുരനുഭവം വെളിപ്പെടുത്തുന്ന യുവതിയുടെ വിഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെ സാമൂഹിക പ്രവര്‍ത്തകന്‍ അഹമ്മദ് മേമന്‍ ഇടപെടുകയായിരുന്നു. നിയമനടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഇരയോടൊപ്പം പൊലിസ് സ്റ്റേഷനില്‍ എത്തി. അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍, സീനിയര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ എന്നിവരുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പരാതി ഔദ്യോഗികമായി സ്വീകരിച്ചതെന്നും യുവതി വ്യക്തമാക്കി. കൂടുതല്‍ നിയമനടപടികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മേമന്‍ സ്ഥിരീകരിച്ചു.
സംഭവം വിവാദമായതോടെ ഡി-മാര്‍ട്ടിന്റെ മാനേജ്മെന്റ് യുവതിയോട് ക്ഷമാപണം നടത്തി.
a hijab-wearing muslim woman faced abuse and serious threats while shopping at a d-mart outlet in mumbai, triggering outrage and calls for strict action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."