അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് പുതിയങ്ങാടി സ്വദേശി മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദൻ (72) ആണ് മരിച്ചത്.
ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്ന് ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
അതേസമയം, ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. വീട്ടിലെ കിണർ വെള്ളമാണോ കാരണമെന്ന് പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
ഒരിടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്. അതേസമയം, രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെടുകയാണ്.
A 72-year-old man, Sachidanandan, from Puthiyangaadi in Kozhikode, Kerala, has died from amoebic meningoencephalitis, a rare and often fatal brain infection caused by the Naegleria fowleri amoeba. The state has reported several cases of the infection, with multiple fatalities, prompting health authorities to raise awareness about prevention and treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."