മുന്നിൽ സച്ചിൻ മാത്രം; ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ രണ്ടാമനായി റൂട്ട്
സിഡ്‌നി: ആഷസിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 384 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 242 പന്തിൽ 160 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റൂട്ടിന് സാധിച്ചു. ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ടിന്റെ കുതിപ്പ്. 13922 റൺസാണ് റൂട്ട് ഇതുവരെ ടെസ്റ്റിൽ നേടിയിട്ടുള്ളത്. 13378 റൺസ് നേടിയ പോണ്ടിങ്ങാണ് റൂട്ടിന്റെ പുറകിൽ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്. 15921 റൺസുമായാണ് സച്ചിൻ ഒന്നാം സ്ഥാനത്തുള്ളത്.
റൂട്ടിന്റെ സെഞ്ച്വറിക്ക് പുറമെ ഹാരി ബ്രൂക്ക് അർദ്ധ സെഞ്ച്വറി നേടി. 97 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 84 റൺസാണ് ബ്രൂക്ക് നേടിയത്.
ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ മൈക്കൽ നെസർ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.
രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ട്രാവിസ് ഹെഡ് 91 റൺസ് നേടി സെഞ്ച്വറിക്കരികിലാണ് ഉള്ളത്. മാർനസ് ലാബുഷാഗ്നെ 48 റൺസ് നേടി പുറത്തായി.
അതേസമയം പരമ്പര നേരത്തെ തന്നെ കങ്കാരുപ്പട സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ മൂന്നിലും വിജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. നാലാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
ഉസ്മാൻ ഖവാജ, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലാബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ബ്രണ്ടൻ ഡോഗെറ്റ്, സ്കോട്ട് ബോളണ്ട്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ജാമി സ്‌മിത്ത് (വിക്കറ്റ് കീപ്പർ), ഗസ് ആറ്റ്കിൻസൺ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്.
Joe Root scored a century for England in the final Ashes Test match. Root shone by scoring 160 runs off 242 balls. His performance included 15 fours. With this, Root was able to move up to second place in the list of highest run-scorers in Tests. Root's leap has surpassed Australian legend Ricky Ponting. Root has scored 13922 runs in Tests so far.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."