HOME
DETAILS

അബൂദബിയിലെ മുസഫയിൽ ജനുവരി 12 മുതൽ പെയ്ഡ് പാർക്കിംഗ്; ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത് 4,680 പാർക്കിംഗ് ഇടങ്ങൾ

  
January 05, 2026 | 1:08 PM

abu dhabi musaffah introduces paid parking from january twelve with four thousand spaces initially

അബൂദബി: ഗതാഗത തിരക്ക് കുറയ്ക്കുന്നതിന്റെയും പാർക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി അബൂദബിയിലെ മുസഫ വ്യാവസായിക മേഖലയിൽ പെയ്ഡ് പാർക്കിംഗ് (Paid Parking) സംവിധാനം ഏർപ്പെടുത്തുന്നു. ജനുവരി 12 മുതൽ മുസഫയിലെ തിരഞ്ഞെടുത്ത സെക്ടറുകളിൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ക്യു മൊബിലിറ്റി (Q Mobility) അറിയിച്ചു.

മുസഫയിലെ പ്രധാന വാണിജ്യ-വ്യാവസായിക കേന്ദ്രങ്ങളായ M1, M2, M3, M4, M24 എന്നീ സെക്ടറുകളിലാണ് ആദ്യഘട്ടത്തിൽ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കുന്നത്. ആകെ 4,680 പാർക്കിംഗ് ഇടങ്ങളാണ് ഈ മേഖലകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ നിശ്ചിത എണ്ണം പാർക്കിംഗ് സ്ഥലങ്ങൾ നിശ്ചയദാർഢ്യമുള്ളവർക്കായി (People of Determination) പ്രത്യേകമായി മാറ്റിവെച്ചിട്ടുണ്ട്.

മുസഫയിലെ സാധാരണ പാർക്കിംഗിന് മണിക്കൂറിന് 2 ദിർഹമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണമടയ്ക്കുന്നതിനായി വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. 'ഡാർബ്' (Darb), 'ടാം' (TAMM) എന്നീ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയോ എസ്എംഎസ് (SMS) സന്ദേശത്തിലൂടെയോ ഫീസ് അടയ്ക്കാം. കൂടാതെ, പാർക്കിംഗ് മേഖലകളിൽ നേരിട്ട് പണമടയ്ക്കാൻ സാധിക്കുന്ന പേയ്‌മെന്റ് മെഷീനുകളും ലഭ്യമാണ്.

അബൂദബിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ മുസഫയിൽ വാഹനങ്ങളുടെ അശാസ്ത്രീയമായ പാർക്കിംഗ് ഒഴിവാക്കാനും ഗതാഗത തടസ്സം കുറയ്ക്കാനുമാണ് ഈ നടപടി. വാണിജ്യ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും എത്തുന്നവർക്ക് എളുപ്പത്തിൽ പാർക്കിംഗ് ലഭ്യമാക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും.

മുസഫയ്ക്ക് പുറമെ അബൂദബിയിലെ വിവിധ പ്രധാന മേഖലകളിലേക്കും പെയ്ഡ് പാർക്കിംഗ് സംവിധാനം നേരത്തെ തന്നെ വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ അൽ ഷഹാമ പ്രദേശങ്ങളിൽ 3,704 പാർക്കിംഗ് ഇടങ്ങൾ പെയ്ഡ് ആക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഡിസംബർ പകുതിയോടെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളിലും പെ‍‍‍യ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നിരുന്നു. കൂടാതെ, 2025 ജൂലൈ മാസത്തിൽ ഈസ്റ്റേൺ മാംഗ്രോവ്‌സ്, ഡോൾഫിൻ പാർക്ക്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, അൽ ഖുറം പ്ലാസ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ സജ്ജമാക്കിയിരുന്നു.

ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ (ITC) മേൽനോട്ടത്തിൽ നടക്കുന്ന ഈ പരിഷ്കാരങ്ങൾ എമിറേറ്റിലെ മൊത്തത്തിലുള്ള ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 

abu dhabi will launch paid parking in musaffah from january twelve. authorities will initially activate four thousand six hundred eighty parking spaces aiming to improve traffic flow reduce congestion enhance turnover and support smarter urban mobility management across residential zones.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  9 days ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  9 days ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  9 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  9 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  9 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  9 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  9 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  9 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  9 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  9 days ago