HOME
DETAILS

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

  
Web Desk
January 05, 2026 | 1:51 PM

kerala human rights commission orders 5 lakh compensation for patient trapped in medical college lift for two days

തിരുവനന്തപുരം: രണ്ട് ദിവസം മെഡിക്കൽ കോളേജ് ലിഫ്റ്റിൽ  കുടുങ്ങിക്കിടന്ന രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. പോങ്ങുമ്മൂട് സ്വദേശിയും സിപിഐ തിരുമല ലോക്കൽ സെക്രട്ടറിയുമായിരുന്ന രവീന്ദ്രൻ നായർക്കാണ് ഈ തുക നൽകേണ്ടത്.

2024 ജൂലൈ 13-നായിരുന്നു ഈ സംഭവമുണ്ടായത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിന് സമീപത്തെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലായിരുന്നു രോ​ഗി കുടുങ്ങിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു, ഈ കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയപ്പോൾ ലിഫ്റ്റിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. തുടർന്ന്, രണ്ട് ദിവസം അദ്ദേഹത്തിന് ലിഫ്റ്റിനുള്ളിൽ കഴിയോണ്ടിവന്നു. മൂന്നാം ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങനായത്.

ലിഫ്റ്റിലെ അലാറം പലതവണ മുഴക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെ, പ്രാഥമിക ആവശ്യങ്ങൾ പോലും ലിഫ്റ്റിനുള്ളിൽ നിർവഹിക്കേണ്ടി വന്ന അവസ്ഥ അതീവ ദയനീയമായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്നും, ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.

മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

The Kerala State Human Rights Commission has ordered the state government to pay ₹5 lakh in compensation to Ravindran Nair, a patient who endured a horrific two-day ordeal trapped inside a lift at the Thiruvananthapuram Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago