'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ
സുൽത്താൻ ബത്തേരി: പുനർജനി പദ്ധതിയുടെ പേരിൽ തന്നെ വേട്ടയാടാനാണ് നീക്കമെങ്കിൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തനിക്കെതിരെ സിബിഐ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാനാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
വി.ഡി. സതീശന്റെ പ്രധാന വിശദീകരണം
പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനോടകം നാല് തവണ അന്വേഷണം നടന്നതാണ്. യാതൊരു ക്രമക്കേടും കണ്ടെത്താനായിട്ടില്ല.പുനർജനി പദ്ധതിക്ക് സ്വന്തമായി അക്കൗണ്ടോ ഫണ്ടോ ഇല്ലെന്നും, സഹായം നൽകിയവർ നേരിട്ട് ഗുണഭോക്താക്കൾക്കാണ് പണം കൈമാറിയതെന്നും, ഒരു രൂപ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദേഹം പറഞ്ഞു.വിദേശ സഹായ നിയമങ്ങൾ (FCRA) ലംഘിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ ഇടപെടേണ്ടതായിരുന്നു. തെറ്റായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നാണ് വി.ഡി. സതീശന്റെ സംഭവത്തെക്കുറിച്ച് പറഞ്ഞത് .
'ലക്ഷ്യ 2026' ഉം യുഡിഎഫിന്റെ ആത്മവിശ്വാസവും
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് വി.ഡി. സതീശൻ അവകാശപ്പെട്ടു.ഇത് കേവലം യുഡിഎഫ് അല്ല, മറിച്ച് ഒരു 'ടീം യുഡിഎഫ്' ആയിട്ടായിരിക്കും മത്സരിക്കുകയെന്നും അദേഹം പറഞ്ഞു.എൽഡിഎഫ് വിടുന്ന നിരവധി പ്രമുഖർ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്ലാറ്റ്‌ഫോമിലെത്തുമെന്നും,യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കുമെന്നും നികുതി കൊള്ള നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."