HOME
DETAILS

തീയേറ്ററിലെ വനിതാ ശൗചാലയത്തിൽ ഒളിക്യാമറ; ജീവനക്കാർ പിടിയിൽ

  
Web Desk
January 05, 2026 | 3:57 PM

hidden camera found in womens toilet of madiwala theatre staffer arrested for voyeurism

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മഡിവാളയിലുള്ള സന്ധ്യ തീയേറ്ററിലെ വനിതാ ശൗചാലയത്തിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ തീയേറ്റർ ജീവനക്കാരടക്കം രണ്ടുപേർ പിടിയിലായി. തീയേറ്റർ ജീവനക്കാരായ രാജേഷ്, കമൽ എന്നിവരെയാണ് മഡിവാള പൊലിസ് കസ്റ്റഡിയിലെടുത്തത്. 2026 ജനുവരി 4 ഞായറാഴ്ച വൈകുന്നേരമാണ് സംഭവം പുറത്തറിയുന്നത്.

സംഭവം നടന്നത് ഇങ്ങനെ

തീയേറ്ററിൽ തെലുങ്ക് ചിത്രമായ 'നുവ്വു നാക്കു നച്ചാവി'ന്റെ (Nuvvu Naaku Nachav) റീ-റിലീസ് പ്രദർശനത്തിനിടെയാണ് സംഭവം നടന്നത്. ശൗചാലയത്തിൽ പോയ ഒരു യുവതി ചുമരിൽ അസ്വാഭാവികമായ രീതിയിൽ ഒരു മൊബൈൽ ഫോൺ ഘടിപ്പിച്ചു വെച്ചിരിക്കുന്നത് ശ്രദ്ധിച്ചു. ഉടൻ തന്നെ അവർ വിവരം പുറത്തറിയിക്കുകയും തീയേറ്ററിലുണ്ടായിരുന്ന മറ്റു സ്ത്രീകളും നാട്ടുകാരും ചേർന്ന് പരിശോധന നടത്തുകയുമായിരുന്നു.

സ്ത്രീകൾ ബഹളം വെച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ നാട്ടുകാർ തടഞ്ഞുവെച്ചു. പൊലിസിന് കൈമാറുന്നതിന് മുൻപ് നാട്ടുകാർ ഇയാളെ മർദിച്ചതായും റിപ്പോർട്ടുണ്ട്.പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.കമൽ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് താൻ ഇത് ചെയ്തതെന്ന് രാജേഷ് പൊലിസിനോട് സമ്മതിച്ചതായാണ് വിവരം.

ഒരു ഐടി ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഡിവാള പൊലിസ് തീയേറ്റർ മാനേജ്‌മെന്റിനും ജീവനക്കാർക്കുമെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾ പ്രകാരം സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചതിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സന്ധ്യ തീയേറ്റർ മാനേജ്‌മെന്റിന് സംഭവത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ആശ്രയിക്കുന്ന മഡിവാളയിലെ പ്രമുഖ തീയേറ്ററിൽ ഇത്തരമൊരു സംഭവം നടന്നത് ബെംഗളൂരുവിലെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം; പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ

qatar
  •  18 hours ago
No Image

ബഹ്‌റൈനില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

bahrain
  •  18 hours ago
No Image

മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി ഫെബ്രുവരി 20ന്

Kerala
  •  18 hours ago
No Image

കോട്ടയത്ത് പറമ്പിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  18 hours ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  18 hours ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  18 hours ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  18 hours ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  18 hours ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  18 hours ago