HOME
DETAILS

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

  
Web Desk
January 05, 2026 | 4:19 PM

Rio Ferdinand has named four managers who could replace Amorim at Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തുനിന്നും റൂബൻ അമാറിം പടിയിറങ്ങിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള 14 മാസത്തെ തന്റെ പരിശീലക യാത്രയ്ക്കാണ് അമാറിം അവസാനമിട്ടത്.

ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അമോറിമിന്റെ പകരക്കാരനാവാൻ സാധിക്കുന്ന നാല് പരിശീലകരുടെ പേര് പറഞ്ഞിരിക്കുകയാണ് റെഡ് ഡെവിൾസ് ഇതിഹാസം റിയോ ഫെർഡിനാൻഡ്. റോബർട്ടോ ഡി സെർബി, തോമസ് ട്യുച്ചൽ, സാവി, ഡാരൻ ഫ്ലെച്ചർ എന്നിവരെയാണ് പുതിയ പരിശീലകരായി ഫെർഡിനാൻഡ് നിർദേശിച്ചത്. തന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു  ഫെർഡിനാൻഡിന്റെ പ്രതികരണം. 

അമോറിമിന്റെ പകരക്കാരനായി നിലവിൽ ഡാരൻ ഫ്ലെച്ചറെയാണ് ഇടക്കാല പരിശീലകനായി നിയമിച്ചിരിക്കുന്നത്. സ്ഥിരമായി ഒരു പരിശീലകനെ കണ്ടെത്തുന്നതുവരെ ഫ്ലെച്ചർ ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുക.

ഈ സീസണിൽ നിറം മങ്ങിയ പ്രകടനമാണ് അമോണിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരുന്നത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് റെഡ് ഡെവിൾസ്. 20 മത്സരങ്ങളിൽ നിന്നും എട്ടു വിജയവും ഏഴു സമനിലയും അഞ്ചു തോൽവിയും അടക്കം 31 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.

പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിന് ശേഷം പത്രസമ്മേളനത്തിൽ ക്ലബ്ബ് മാനേജ്മെനന്റിനെതിരെ അമാറിം പ്രസ്താവനകൾ നടത്തിയിരുന്നു. വെറുമൊരു കോച്ച് ആവാനല്ല ഇവിടെ വന്നതെന്നും ക്ലബ്ബിന്റെ പൂർണ നിയന്ത്രണമുള്ള മാനേജർ ആകാനാണ് വന്നതെന്നുമായിരുന്നു അമോറിമിന്റെ പരാമർശം. ഇതിനു പിന്നാലെയാണ് അമോറിമിനെ പുറത്താക്കാനുള്ള നടപടിയുമായി ക്ലബ് മുന്നോട്ട് വന്നത്. 

Ruben Amorim has stepped down as Manchester United manager. Amorim has ended his 14-month coaching career with Manchester United. Now, Red Devils legend Rio Ferdinand has named four managers who could replace Amorim at Manchester United.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  15 hours ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  15 hours ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  16 hours ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  16 hours ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  16 hours ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  16 hours ago
No Image

ഇന്ത്യയും ഫ്രാന്‍സും 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു; എവറസ്റ്റിന് മുകളിലൂടെ പറക്കാന്‍ ശേഷിയുള്ള ലോകത്തെ ഏക ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടും 

latest
  •  12 hours ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  16 hours ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  17 hours ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  17 hours ago