HOME
DETAILS

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

  
Web Desk
January 05, 2026 | 5:35 PM

tragedy in bengaluru 34-year-old software engineer dies in house fire

ബെം​ഗളൂരു: ബെംഗളൂരുവിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മംഗളൂരു സ്വദേശിനിക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഐടി കമ്പനിയായ ആക്‌സെഞ്ചറിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശർമിള (34) ആണ് മരിച്ചത്. 

ബെംഗളൂരു സുബ്രഹ്മണ്യ ലേഔട്ടിലുള്ള വാടക വീടിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാത്രി 10:30-ഓടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുടമ വിജയേന്ദ്രൻ ഉടൻ തന്നെ പൊലിസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.

തുടർന്ന്, അഗ്നിരക്ഷാ സേന എത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ ശർമിളയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുറിയിൽ പുക നിറഞ്ഞതോടെ ശർമിളയ്ക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതാണ് മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

ശർമിള താമസിച്ചിരുന്ന ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. ഈ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് അപകടസമയത്ത് നാട്ടിലായിരുന്നു. ഒരു വർഷം മുൻപാണ് ജോലിയുടെ ഭാഗമായി ശർമിള ബെംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 34-year-old software engineer, identified as Sharmila, lost her life in a tragic fire accident at her rented residence in Bengaluru's Subramanyapura Layout. Sharmila, a native of Mangaluru and an employee at Accenture, was found unconscious after thick smoke engulfed her apartment on Saturday night. Despite being rushed to a nearby hospital by emergency services, she was declared dead.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  14 hours ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  15 hours ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  15 hours ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  15 hours ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  15 hours ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  15 hours ago
No Image

ഇന്ത്യയും ഫ്രാന്‍സും 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു; എവറസ്റ്റിന് മുകളിലൂടെ പറക്കാന്‍ ശേഷിയുള്ള ലോകത്തെ ഏക ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടും 

latest
  •  11 hours ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  16 hours ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  16 hours ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  16 hours ago