HOME
DETAILS

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

  
Web Desk
January 06, 2026 | 12:49 AM

Bulldozer raj again against Muslim institutions including mosques and madrasas in Sambhal

ലഖ്‌നൗ: ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പള്ളികളും മദ്‌റസകളും ഉള്‍പ്പെടെയുള്ള മുസ്ലിം സ്ഥാപനങ്ങള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്. തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സംഭല്‍ ജില്ലയിലെ ഹാജിപൂര്‍ ഗ്രാമത്തിലെ പള്ളിയും മദ്‌റസയും ഉള്‍പ്പെടെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. അനധികൃത കൈയേറ്റവും വൈദ്യുതി മോഷണവും ആരോപിച്ചാണ് നടപടി. ജില്ലാ ഭരണകൂടത്തിന്റെയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു പൊളിച്ചുനീക്കല്‍.
സാംഭല്‍ പട്ടണത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള സാലേംപൂര്‍ സലാര്‍ അഥവാ ഹാജിപൂര്‍ ഗ്രാമത്തിലാണ് ഞായറാഴ്ച പൊളിക്കല്‍ നടന്നത്. 2024 നവംബറില്‍ അഞ്ചുപേരുടെ സംഘര്‍ഷത്തിനിടയാക്കിയ സംഭല്‍ ഷാഹി മസ്ജിദിലെ സര്‍വേക്ക് ശേഷം കഴിഞ്ഞ 14 മാസത്തിനിടെ ഒരുഡസനോളം മുസ്ലിം ആരാധനാലയങ്ങള്‍ ആണ് പ്രദേശത്ത് പൊളിച്ചുനീക്കിയത്. 
വൈദ്യുതി മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. വൈദ്യുതി മോഷ്ടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും നിരവധി വ്യക്തികള്‍ക്കെതിരെ കൂടുതല്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നും സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സി പറഞ്ഞു. ഗ്രാമത്തില്‍ സര്‍ക്കാര്‍ ഭൂമി വളരെ കുറവാണെന്നും പിടിച്ചെടുത്ത ഭൂമികള്‍ 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൈയേറ്റം നടത്തിയതായി കണക്കാക്കി പള്ളി മാനേജ്‌മെന്റ് കമ്മിറ്റിക്ക് 8.78 ലക്ഷം പിഴ ചുമത്തിയിട്ടുണ്ട്. 439 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മദീന മസ്ജിദിന്റെ മാനേജ്‌മെന്റ് കമ്മിറ്റിക്ക് രണ്ട് ആഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നുവെന്നും തഹസില്‍ദാര്‍ ധീരേന്ദ്ര സിങ് പറഞ്ഞു.
പള്ളിയുടെ ഒരു ഭാഗം നില്‍ക്കുന്ന സ്ഥലം പൊതുഭൂമിയാണെന്ന് ഭരണകൂടം പറഞ്ഞതിനെ തുടര്‍ന്ന് പള്ളിയുടെ മുന്‍ഭിത്തി ഞങ്ങള്‍ പൊളിച്ചിരുന്നുവെന്ന് പള്ളി കമ്മിറ്റിയംഗം ഹാസി ഷമീം പറഞ്ഞു. എന്നാല്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ മദ്‌റസ ഉള്‍പ്പെടെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ത്തു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മദ്‌റസ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭല്‍ പട്ടണത്തിലെ ശങ്കര്‍ ചൗക്കിന് സമീപമുള്ള മല്ലക് ഷാ ബാബയുടെ ഖബര്‍സ്ഥാനും പൊതുഭൂമിയിലാണെന്ന കാരണത്താല്‍ ഉടന്‍ പൊളിച്ചുനീക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം 20ന് ഷാഹി ജാമാ മസ്ജിദിനോട് ചേര്‍ന്ന മറ്റൊരു ഖബര്‍സ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ ഉണ്ടായിരുന്ന ഇരുപതിലധികം കടകളും വീടുകളും പൊളിച്ചിരുന്നു.
സാംഭല്‍ ജില്ലയില്‍ ഇനിയും നിരവധി 'അനധികൃത കെട്ടിടങ്ങള്‍' പൊളിക്കാനുള്ള പട്ടിക ഭരണകൂടം തയാറാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.

Government bulldozers flattened a mosque and a madrasa on Sunday in Sambhal district, a new laboratory of Hindutva where over a dozen Islamic sites have been razed since a saffron claim on a mosque triggered street violence 14 months ago. Sunday’s demolitions took place in Salempur Salar aka Hazipur village, 12km from Sambhal town where a court-ordered survey of the Shahi Jama Masjid — to look for Hindu relics and temple ruins — led to clashes in November 2024.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

International
  •  6 days ago
No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  6 days ago
No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  6 days ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  6 days ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  6 days ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  6 days ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: പന്ത് 

Cricket
  •  6 days ago